Malayalam Poem

എഴുത്ത് – ഒരു മരണക്കുരുക്ക്

എഴുത്ത് – ഒരു മരണക്കുരുക്ക് അക്ഷരങ്ങൾ കുഴിച്ച കുഴിയിൽ വീണുപോയ മഷിപേന ഞാൻ… പിടിച്ചു കേറ്റാൻ കണ്ടില്ല ഒരു കടലാസ് കഷ്ണത്തെപ്പോലും…

ചില രാത്രികളിൽ ഉറങ്ങാൻ പോലുമാവാതെ വിങ്ങിപ്പോയി ഞാൻ.. അക്ഷരങ്ങൾ കോർത്ത ചരടെന്നെ വലിച്ചുമുറുക്കി കളഞ്ഞു.. പിടയുകയാണെന്റെ ആത്മാവ്.. രക്ഷിക്കൂ ഈ മരണക്കുരുക്കിൽ നിന്നെന്നെ…. നിങ്ങൾ പറയുന്നതെഴുതാം ഞാൻ… ഭ്രാന്തയാക്കരുതേ അക്ഷരങ്ങളേ നിങ്ങളെന്നെ… ഉറങ്ങട്ടെ ഞാനീ രാത്രിയെങ്കിലും..

Click to comment

You must be logged in to post a comment Login

Leave a Reply

Trending

To Top
Don`t copy text!