ഓസ്‌കാര്‍ പ്രതീക്ഷയിലേക്ക് വിന്‍ സിയുടെ ഫേസ് ഓഫ് ദി ഫേസ്ലെസ്!!!

മലയാളത്തിന്റെ പ്രിയതാരം വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഫേസ് ഓഫ് ദി ഫേസ്ലെസ്. ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് കാലം ചെയ്ത സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ്. ‘ദ…

മലയാളത്തിന്റെ പ്രിയതാരം വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഫേസ് ഓഫ് ദി ഫേസ്ലെസ്. ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് കാലം ചെയ്ത സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ്.

‘ദ ഫേസ് ഓഫ് ദി ഫേസ്ലെസ്’ എന്ന ചിത്രം ഓസ്‌കാറിലെ ‘മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള’ യോഗ്യതാ പട്ടികയില്‍ പ്രവേശിച്ചിരിക്കുകയാണ്. മികച്ച ഒറിജിനല്‍ ഗാനം, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ വിഭാഗങ്ങളില്‍ അല്‍ഫോണ്‍സ് ജോസഫ് ഈണം പകര്‍ന്ന ‘ബരാല ട്രൈബല്‍ സോംഗ്,’ ‘ഏക് സപ്ന മേരാ സുഹാന,’, ‘ജല്‍താ ഹേ സൂരജ്’ എന്നീ ഗാനങ്ങളാണ് മത്സരത്തിനുള്ളത്.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ജൂഡ് ആന്റണി ചിത്രം 2018 തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വീണ്ടും മലയാളത്തിന് അഭിമാനമായിരിക്കുകയാണ് ‘ദ ഫേസ് ഓഫ് ദി ഫേസ്ലെസ്’.’ ദി ഫേസ് ഓഫ്’ എന്ന ചിത്രത്തിലെ ഓസ്‌കാര്‍ നോമിനേഷനിലേക്കെത്തിയ സന്തോഷം വിന്‍ സി പങ്കുവെച്ചു.

കഴിഞ്ഞ വര്‍ഷം എസ് എസ് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ലെ ‘നാട്ടു നാട്ടു’ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള അവാര്‍ഡ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു.