മലയാള സിനിമയിലെ ഇക്കാലമത്രയുംകണ്ട സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അപ്പുറമാകുകയാണ് രാധിക

സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും പ്രധാന വേഷത്തിലെത്തിയ ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എനിക്ക് രാവിലെ പത്രം വായിക്കണമെന്നു പറയുന്ന പുതുപെണ്ണ് ഒരു പക്ഷെ…

സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും പ്രധാന വേഷത്തിലെത്തിയ ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എനിക്ക് രാവിലെ പത്രം വായിക്കണമെന്നു പറയുന്ന പുതുപെണ്ണ് ഒരു പക്ഷെ മലയാള സിനിമയിലെ ഇക്കാലമത്രയുംകണ്ട സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അപ്പുറമാകുകയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിലെ രാധിക’ എന്ന് റോഷിന്‍ ജോയ് കുറിക്കുന്നു.

ലോകകാര്യങ്ങളെ കുറിച്ച് പെണ്ണിനെന്തറിയാം എന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണവൾ. തന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയിലും , അലസനായ ഭർത്താവിന്റെ സ്വഭാവത്തിലും തളരാതെ തൊഴിലെടുത്ത് അതിജീവനം നടത്തുന്ന രാധിക. ആണധികാര കാലാവസ്ഥക്ക് എതിരെ പൊരുതുന്നുണ്ട്.
ചെന്നു കേറുന്ന വീട്ടിൽ ഒരു അടുക്കും ചിട്ടയും വേണമെന്ന് വാദിക്കുന്ന വരോട് പലപ്പോഴും കലാഹിക്കുന്നുണ്ട് അവൾ.
പലിശക്കാരന്റ മുഖത്ത് നോക്കി രണ്ടെണ്ണം പറയാനും ശല്യം ചെയ്തവന്റ ചെവിക്കല്ല് അടിച്ചു പൊട്ടിക്കാനും രണ്ടാമത് ഒന്ന് ആലോചിക്കാതെ ചെയ്യുന്ന രാധിക പെൺ പോരാട്ടങ്ങളുടെ പ്രതീകമാണ്. എം മുകുന്ദന്റെ രാധികയോട് പൂർണമായും നീതി പുലർത്തുന്ന പ്രകടനം തന്നെയാണ് ആൻ ആഗസ്റ്റിൻ നടത്തുന്നത്. ഇന്നത്തെ കാലത്തിന്റെ സ്ത്രീയുടെ പ്രതീകം ആക്കാൻ കഴിയുന്ന നല്ല ഒന്നാന്തരം കഥാപാത്രമാണ് രാധിക