‘ജഗതിയെ വീല്‍ ചെയറില്‍ ഇരുത്തി വെറുതെ കാണിക്കുകയല്ല അദ്ദേഹത്തെക്കൊണ്ട് അഭിനയിപ്പിച്ചിരിക്കുകയാണ്’ കുറിപ്പ്

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍. ലോകസിനിമയില്‍ തന്നെ അപൂര്‍വ്വമാണ് ഒരു കഥാപാത്രത്തിനും സിനിമയ്ക്കും അഞ്ചു ഭാഗങ്ങളായി തുടര്‍ച്ചയുണ്ടാവുന്നുവെന്നത്. അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു…

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍. ലോകസിനിമയില്‍ തന്നെ അപൂര്‍വ്വമാണ് ഒരു കഥാപാത്രത്തിനും സിനിമയ്ക്കും അഞ്ചു ഭാഗങ്ങളായി തുടര്‍ച്ചയുണ്ടാവുന്നുവെന്നത്. അഞ്ചാം ഭാഗത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

‘സേതുരാമ അയ്യര്‍ കേസ് തെളിയിക്കുന്നത് ബുദ്ധിയുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ കയ്യൂക്കിന്റെ ബലത്തിലോ കൃത്രിമമായി കെട്ടിച്ചമച്ച തെളിവുകളുടെയോ അടിസ്ഥാനത്തില്‍ അല്ലെന്ന് ഫൈസല്‍ കുറ്റ്യാടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
1988ല്‍ എസ്.എന്‍.സ്വാമി എഴുതിയ #ഒരു_സി_ബി_ഐ_ഡയറിക്കുറിപ്പ് എന്ന സിനിമ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുകയും പിന്നീടിങ്ങോട്ട് അതൊരു സിബിഐ സീരീസ് ആവുകയും ചെയ്യുന്നു… ഇപ്പോള്‍ അതിന്റെ അഞ്ചാം ഭാഗം ഇറങ്ങി ഹിറ്റ് ആയത് ചരിത്രമെന്നും മൂവി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.

‘പക്ഷെ, എന്നെ അത്ഭുതപെടുത്തുന്നത് അതിന്റെ പിന്നണിയിലുള്ള എസ്.എന്‍.സ്വാമി എന്ന തിരക്കഥാകൃത്ത് ആണ്. 1988ല്‍ നിന്ന് മാറി 2022ല്‍ എത്തുമ്പോള്‍ സിനിമ സാങ്കേതികത അടിമുടി മാറി പ്രേക്ഷകനും മാറി, ഇപ്പോള്‍ 70വയസ്ല്‍ എത്തി നില്‍ക്കുന്ന സ്വാമിക്ക് തന്റെ തിരക്കഥയിലൂടെ പുതിയ കാലത്തെ പ്രേക്ഷകനെയും മടുപ്പിക്കാതെ സംവദിക്കാന്‍ കഴിയുന്നെണ്ടെങ്കില്‍ അതൊരു അത്ഭുതം തന്നെ അല്ലെയെന്നും ഫൈസല്‍ ചോദിക്കുന്നു.

CBI-5-the-brain-release-date-announced

സിബിഐ 5 ദ ബ്രെയിന്‍ എന്ന സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തില്‍ കൊലപാതകി ആരാണെന്ന് പ്രേക്ഷകനെ വെറുതെ സംശയിപ്പിച്ചു കൊണ്ടല്ല കഥ മുന്നോട്ട് പോകുന്നത്… എന്തിന് പറയുന്നു സിബിഐ സിനിമകളിലെ ഒരു പ്രധാന കഥാപാത്രമായ വിക്രം എന്ന ജഗതിയുടെ കഥാപാത്രത്തെ ഈ സിനിമയില്‍ എത്ര മനോഹരമായാണ് പ്ലെയ്സ് ചെയ്തിരിക്കുന്നത്… ജഗതിയെ വീല്‍ ചെയറില്‍ ഇരുത്തി വെറുതെ കാണിക്കുകയല്ല അദ്ദേഹത്തെക്കൊണ്ട് അഭിനയിപ്പിച്ചിരിക്കുകയാണ്… പുതിയ സിബിഐ തിയേറ്ററില്‍ നിന്ന് തന്നെ കാണുകയെന്നും ഫൈസല്‍ പറയുന്നു.