ജോജു ജോര്‍ജിനെതിരെ കേസ് എടുക്കണം; പരാതിയുമായി കെ.എസ്.യു

നടന്‍ ജോജു ജോര്‍ജിനെതിരെ പരാതി നല്‍കി കെ.എസ്.യു. വാഗമണ്ണില്‍ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവര്‍ക്കും ഇതില്‍ പങ്കെടുത്ത ജോജു ജോര്‍ജിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ്…

നടന്‍ ജോജു ജോര്‍ജിനെതിരെ പരാതി നല്‍കി കെ.എസ്.യു. വാഗമണ്ണില്‍ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവര്‍ക്കും ഇതില്‍ പങ്കെടുത്ത ജോജു ജോര്‍ജിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.

https://www.instagram.com/reel/CdPqv5lrOcA/?utm_source=ig_web_copy_link

ഡ്രൈവിംഗ് ഏറെ ഇഷ്ടമുള്ള ജോജു വാഗമണില്‍ ഓഫ് റോഡ് ഡ്രൈവ് നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വാഗമണ്ണിലെ എംഎംജെ എസ്റ്റേറ്റില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തിലെ സംഘാടകരുടെ ക്ഷണപ്രകാരമാണ് ജോജു ഇവിടെയെത്തിയത്. തന്റെ ജീപ്പ് റാംഗ്ലറുമായാണ് ജോജു ഓഫ്റോഡ് ട്രാക്ക് മത്സരത്തിനെത്തിയത്.
ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത്. ‘പൊളി, ചെതറിക്കുവല്ലേ’ എന്ന് താരം ഓഫ് റോഡ് ഡ്രൈവിന് ശേഷം പറയുന്ന വീഡിയോയാണ് പുറത്തു വന്നത്. റാംഗ്ലര്‍ ട്രാക്കിലൂടെ നിഷ്പ്രയാസം ഓടിച്ചുപോകുന്ന ജോജുവിനെ വീഡിയോയില്‍ കാണാം.

ജീപ്പ് റാംഗ്ലര്‍ അണ്‍ലിമിറ്റഡിന്റെ പെട്രോള്‍ വേരിയന്റ് ആണ് ജോജുവിനുള്ളത്. 3.6 ലീറ്റര്‍ വി6 എന്‍ജിനാണ് വാഹനത്തില്‍. 6350 ആര്‍പിഎമ്മില്‍ 284 പിഎസ് കരുത്തും 4300 ആര്‍പിഎമ്മില്‍ 347 എന്‍എം ടോര്‍ക്കും നല്‍കും ഇതിന്റെ എഞ്ചിന്‍. 2018ല്‍ ആണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്.