60 പവന്റെ ആഭരണങ്ങള്‍..മരതകം പതിച്ച കമ്മലും മാലയും!! ഫഹദ് രങ്കണ്ണയായത് കോടികള്‍ പൊടിച്ച്

സൂപ്പര്‍ഹിറ്റ് ചിത്രം രോമാഞ്ചത്തിന് ശേഷം ജിത്തുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫഹദ് നായകനായെത്തിയ ആവേശം. നൂറ് കോടി ക്ലബിലേക്ക് കുതിയ്ക്കുകയാണ് ചിത്രം. രണ്ടാഴ്ച കൊണ്ട് 92 കോടി ആവേശം നേടിക്കഴിഞ്ഞു. ആക്ഷന്‍ കോമഡി വിഭാഗത്തില്‍…

സൂപ്പര്‍ഹിറ്റ് ചിത്രം രോമാഞ്ചത്തിന് ശേഷം ജിത്തുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഫഹദ് നായകനായെത്തിയ ആവേശം. നൂറ് കോടി ക്ലബിലേക്ക് കുതിയ്ക്കുകയാണ് ചിത്രം. രണ്ടാഴ്ച കൊണ്ട് 92 കോടി ആവേശം നേടിക്കഴിഞ്ഞു. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ആവേശം. ചിത്രത്തില്‍ രങ്ക എന്ന ഗ്യാങ്സ്റ്ററായാണ് ഫഹദ് എത്തുന്നത്. ഒറ്റ ബുദ്ധിയും തമാശക്കാരനുമായ രങ്കയായി നിറഞ്ഞാടുകയാണ് ചിത്രത്തില്‍ ഫഹദ്.

ഫഹദിന്റെ രങ്കയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകലോകം. ഫഹദിന്റെ മേക്കോവറും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. വെള്ള ഷര്‍ട്ടും പാന്റ്സും കൂളിംഗ് ഗ്ലാസും കഴുത്തിലെ ചെയിനുകളും കൈയ്യിലെ റാഡോ വാച്ചും വളകളുമെല്ലാമാണ് ഫഹദിനെ രങ്കയാക്കി മാറ്റിയിരിക്കുന്നത്.

ഇപ്പോഴിതാ ഫഹദിനെ രങ്കയാക്കിയുള്ള മേക്കോവറിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ മഷര്‍ ഹംസ. കോടികളാണ് രങ്കണ്ണനൊയൊരുക്കാന്‍ വേണ്ടി വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

60 പവന്‍ വരുന്ന ചെയിനുകളും വളകളും മോതിരങ്ങളുമാണ് ഫഹദ് അണിഞ്ഞത്. എല്ലാം സ്വര്‍ണ്ണത്തില്‍ പണിതത്. വെള്ള വസ്ത്രത്തിന് മാച്ചാകുന്ന സ്‌റ്റൈല്‍ കൊണ്ടുവരാനാണ് ഹെവി ജുവലറി ഉപയോഗിച്ചത്. രങ്കയാകാന്‍ വേണ്ടി ഫഹദ് കാത് കുത്തി. മരതകം പതിപ്പിച്ച കമ്മലാണ് ധരിച്ചത്. മരതകം പതിപ്പിച്ച ഒരു ചെയിനുമുണ്ടായിരുന്നു. രങ്കണ്ണന്റെ വാഹനമായ പച്ച ക്വാളിസിന് മാച്ച് ആവാനാണ് മരതകം ഉപയോഗിച്ചത്. മാത്രമല്ല റാഡോയുടെ വിന്റേജ് ക്ലാസിക് മോഡല്‍ ഗോള്‍ഡന്‍ വാച്ചും കൈനിറയെ മോതിരങ്ങളും ഉപയോഗിച്ചിരുന്നു.

രങ്കണ്ണന്റെ പെന്‍ഡന്റുകളും മിനിയേച്ചര്‍ കത്തികളുമെല്ലാം പ്രത്യേകം ഡിസൈന്‍ ചെയ്യിപ്പിച്ചതായിരുന്നു. ഫഹദിന്റെ പേഴ്സണല്‍ മാനേജര്‍ ഷുക്കൂറിനായിരുന്നു സെറ്റില്‍ ആഭരണങ്ങളുടെ ചുമതല. സെറ്റില്‍ വരുമ്പോള്‍ പെട്ടി കോസ്റ്റ്യൂം വിഭാഗത്തെ ഏല്‍പ്പിക്കും. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ തിരികെ കൊണ്ടു പോകും. ഇത്രയധികം സ്വര്‍ണ്ണം കോസ്റ്റ്യൂം വാനില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലായിരുന്നു. ഷൂട്ട് കഴിഞ്ഞയുടനെ സ്വര്‍ണമെല്ലാം പ്രൊഡക്ഷനെ തന്നെ ഏല്‍പ്പിച്ചെന്നും മഷര്‍ പറയുന്നു.