വീട്ടിൽ പുതിയ അതിഥിയെത്തിയ സന്തോഷം പങ്കുവെച്ച് നസ്രിയയും ഫഹദും …!!

മലയാളസിനിമയിലെ പ്രിയതാരജോഡികളാണ് നസ്രിയയും ഫഹദും, വിവാഹശേഷം സിനിമയിൽ നിന്നും ഒഴിവായി നിന്ന നസ്രിയ വീണ്ടും അഭിനയത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, അഭിനയവും നിർമ്മാണവും ഒക്കെയായി ഫഹദിന്റെ ഒപ്പം ജീവിതം ആസ്വദിക്കുകയാണ് താരം, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്…

മലയാളസിനിമയിലെ പ്രിയതാരജോഡികളാണ് നസ്രിയയും ഫഹദും, വിവാഹശേഷം സിനിമയിൽ നിന്നും ഒഴിവായി നിന്ന നസ്രിയ വീണ്ടും അഭിനയത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, അഭിനയവും നിർമ്മാണവും ഒക്കെയായി ഫഹദിന്റെ ഒപ്പം ജീവിതം ആസ്വദിക്കുകയാണ് താരം, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നസ്രിയ.
താരത്തിന്റെ പോസ്റ്റുകൾ  എല്ലാം തന്നെ വളരെ പെട്ടെന്നാണ് ഏറെ ശ്രദ്ധ നേടുന്നത്, നിരവധി ആരാധകരാണ് താരപത്നിക്ക് ഉള്ളത്, ഫഹദിനും അതുപോലെ തന്നെ, താരത്തിന്റെ സിനിമകൾ എല്ലാം തന്നെ വളരെ മികച്ച രീതിയിലാണ് ഇപ്പോൾ പോയികൊണ്ടിരിക്കുന്നത്, വളരെ വ്യത്യസ്‍തമായ വേഷങ്ങൾ ആണ് ഫഹദ് തിരഞ്ഞെടുക്കുന്നത്, അതുകൊണ്ട് തന്നെ താരത്തിന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ നസ്രിയയും ഫഹദും ചേര്‍ന്ന് പുതിയൊരു അതിഥിയെ സ്വീകരിച്ചെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ 911 സ്‌പോര്‍ട്‌സ് കാര്‍ ആണ് ഫഹദും നസ്രിയയും ഏറ്റവും പുതിയതായി സ്വന്തമാക്കിയിരിക്കുന്നത്. ഇതേ കാര്‍ പലരും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും താരദമ്ബതിമാരുടെ കാറിന്റെ നിറത്തിനാണ് പ്രത്യേകതയുള്ളത്. പൈത്തണ്‍ ഗ്രീന്‍ നിറത്തില്‍ ഇപ്പോള്‍ ഇന്ത്യയിലുള്ള ഒരേ ഒരു പോര്‍ഷ 911- ഫഹദിന്റെയും നസ്രിയയുടെയുമാണ്.
1.84 കോടിയാണ് ഈ പതിപ്പിന്റെ എക്സ്-ഷോറൂം വില എന്നാണ് അറിയുന്നത്. പ്രത്യേകം തയ്യാറാക്കിയ നിറവും, കസ്റ്റമൈസേഷനും കൂടെ ചേര്‍ന്ന് 2.65 കോടി രൂപയാണ് യുവ താരദമ്ബതികള്‍ പുത്തന്‍ കാറിന് ചിലവാക്കിയിരിക്കുന്നത്. 450 എച്പി പവര്‍ നിര്‍മ്മിക്കുന്ന 3.0-ലിറ്റര്‍ ഫ്‌ലാറ്റ്-സിക്‌സ് എന്‍ജിന്‍ ആണ് പോര്‍ഷ 911-ന്റെ ഹൃദയം.

8-സ്പീഡ് പിഡികെ ഡ്യുവല്‍ ക്ലച്ച്‌ ഗിയര്‍ബോക്സിമായാണ് ഈ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 3.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാവുന്ന പോര്‍ഷ 911-യ്ക്ക് മണിക്കൂറില്‍ 308 കിലോമിറ്റര്‍ ആണ് പരമാവധി വേഗത. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ആഡംബര യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ റേഞ്ച് റോവറിന്റെ പ്രധാന എസ്യുവി മോഡല്‍ ഫഹദ് വാങ്ങിയിരുന്നു.