വിവാഹ ജീവിതത്തിലെ എട്ട് വര്‍ഷങ്ങള്‍..! മാഡ്‌നെസ്സിന്റെ മറ്റൊരു വര്‍ഷം കൂടിയെന്ന് നസ്രിയ..!

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇവര്‍ ഒന്നായിട്ട് ഇന്നേക്ക് എട്ട് വര്‍ഷങ്ങള്‍ തികയുകയാണ്. ജീവിതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ടതും സന്തോഷം നിറഞ്ഞതുമായ ഈ ദിനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്…

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇവര്‍ ഒന്നായിട്ട് ഇന്നേക്ക് എട്ട് വര്‍ഷങ്ങള്‍ തികയുകയാണ്. ജീവിതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ടതും സന്തോഷം നിറഞ്ഞതുമായ ഈ ദിനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നസ്രിയ ഫഹദ്. ഫഹദുമൊത്തുള്ള ഒരു സൈക്കിള്‍ സവാരിയുടെ വീഡിയോ പങ്കുവെച്ചാണ് നസ്രിയ ഇന്നത്തെ ദിവസത്തിന്റെ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.

മാഡ്‌നെസ്സിന്റെ മറ്റൊരു വര്‍ഷം കൂടി.. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഒരു സമയത്താണ് ഞങ്ങള്‍ വിവാഹിതരായത്.. ദൈവമേ.. ഇത് ഒരു റൈഡ് ആണെന്നും കുറിച്ചാണ് നസ്രിയ എത്തിയിരിക്കുന്നത്. ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍ അടക്കം നിരവധിപ്പേരാണ് പ്രിയപ്പെട്ട നസ്രിയയ്ക്കും ഫഹദിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് എത്തുന്നത്..

നസ്രിയ പങ്കുവെച്ച് ഈ മനോഹരമായ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്നും ഇങ്ങനെ സന്തോഷത്തോട് കൂടി ജീവിതം മുന്നോട്ട് പോകട്ടെ എന്നാണ് ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ പങ്കുവെച്ച് പോസ്റ്റിന് കമന്റുകളായി കുറിയ്ക്കുന്നത്. 2014 ആഗ്‌സറ്റ് 21ന് ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.

ജീവിതത്തില്‍ ലഭിച്ച സമ്മാനമാണ് ഫഹദ് എന്നാണ് ഇതിന് മുന്‍പുള്ള വിവാഹ വാര്‍ഷികങ്ങള്‍ കടന്ന് പോയപ്പോഴും നസ്രിയ പറഞ്ഞത്. നസ്രിയ തന്റെ ജീവിതത്തിലേക്ക് എത്തിയപ്പോള്‍ ജീവിതത്തില്‍ ഒരുപാട് അടുക്കും ചിട്ടയും വന്നു എന്നും ജീവിതം ഒരുപാട് സുന്ദരമായി എന്നും ഫഹദും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)