സി യു സൂണിനു ശേഷം ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും ഒന്നിക്കുന്ന ‘ഇരുൾ’ ഷൂട്ടിംഗ് ആരംഭിച്ചു

ഒടി ടി  റിലീസുകളിൽ ഇതാവും ജനപ്രിയമായ ചിത്രമാണ് സി.യു.സൂൺ,ഒരേ സമയത് തന്നെ ക്രിറ്റിക്സിനും ജനങ്ങൾക്കുമിടയിൽ മികച്ച അഭിപ്രായമാണ് നേടിയെടുക്കാൻ സാധിച്ചത്അതിലെ അഭിനയത്തിന് നടിയായ  ദർശന രാജേന്ദൻ ഏറെ പ്രശംസ ലഭിച്ചിരുന്നു. സി.യു.സൂൺ, ശേഷം ഫഹദ്…

fahad

ഒടി ടി  റിലീസുകളിൽ ഇതാവും ജനപ്രിയമായ ചിത്രമാണ് സി.യു.സൂൺ,ഒരേ സമയത് തന്നെ ക്രിറ്റിക്സിനും ജനങ്ങൾക്കുമിടയിൽ മികച്ച അഭിപ്രായമാണ് നേടിയെടുക്കാൻ സാധിച്ചത്അതിലെ അഭിനയത്തിന് നടിയായ  ദർശന രാജേന്ദൻ ഏറെ പ്രശംസ ലഭിച്ചിരുന്നു.
സി.യു.സൂൺ, ശേഷം ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും വീണതുമൊന്നിക്കുന്ന ചിത്രമാണ് ‘ഇരുൾ’ .ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് . ആന്റോജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായി നിർമിക്കുന്ന സിനിമയിൽ ഫ സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളാവുന്നു.
irul
കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് കുട്ടിക്കാനത്താണ് ചിത്രീകരണം. അഭിനേതാക്കൾക്കൊപ്പം കോവിഡ് പ്രതിരോധ വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്ന അണിയറപ്രവർത്തകരുടെ ചിത്രം ലൊക്കേഷനിൽ നിന്നും പുറത്തു വിട്ടിരിക്കുകയാണ്.
നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധൻ സംവിധാനം ചെയുന്ന സിനിമയിൽ ക്യാമറ ‘ജോമോൻ ടി. ജോൺ’ പ്രോജെക്ട് ഡിസൈനർ ‘ബാദുഷ’ നിർമ്മാണം ‘ആന്റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ്’ എന്നിവർ നിർമ്മിക്കുന്നു .
പൂർണ്ണമായും ഇൻഡോർ ഷൂട്ടിങ്ങിൽ പൂർത്തീകരിച്ച ചിത്രമാണ് ‘സീ യൂ സൂൺ’. ലോക്ക്ഡൗൺ  വന്ന ശേഷം മലയാളത്തിൽ ചിത്രീകരിച്ച ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് ഇത്.
 cusoon
ഫഹദ് ഫാസിൽമഹേഷ് നാരായണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ‘ടേക് ഓഫിന്‌’ ബോക്സ് ഓഫീസിൽ മികച്ച പ്രകദനമാണ് കാഴ്ചവെച്ചത് .പാർവതി കേന്ദ്രകഥാപാത്രം അവതരിപ്പിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും പ്രധാന വേഷം കൈകാര്യം ചെയ്തു.

‘ടേക് ഓഫിന്‌’ ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് ‘സി.യു.സൂൺ’ ഏറെ പ്രശംസ ലഭിച്ച ചിത്രം റിലീസ് ചെയ്തത് ആമസോൺ പരിമിൽ ആണ്.ചിത്രത്തിന്റെ മേക്കിങ്ങിനും ടെക്നിക്കൽ സൈഡിനും ഏറെ പ്രശംസ ലഭിച്ചിരുന്നു .
ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമായ ഇരുൾ ഒടിടിയിൽ ആയിരിക്കും റിലീസ് ചെയുന്നത് എന്നാണ് റിപോർട്ടുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.