ഒടുവിൽ ആ ഫഹദ് ചിത്രം ഒടിടിയിൽ; കാത്തിരിപ്പ് അവസാനിപ്പിക്കാം, ഏറ്റവും പുതിയ റിപ്പോർട്ടുകൾ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫഹദ് ഫാസിൽ അഭിനയിച്ച് ഏറ്റവും അവസാനം പുറത്ത് എത്തിയ മലയാള ചിത്രം ഒടിടിയിലേക്ക്. ജൂലൈ 23ന് പ്രദർശനത്തിന് എത്തിയ ധൂമം എന്ന് ഒടിടിയിൽ എത്തുമെന്നാണ് ആരാധകർ കുറെക്കാലമായി ചോദിച്ചിരുന്നതാണ്. വേറിട്ട ഒരു…

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫഹദ് ഫാസിൽ അഭിനയിച്ച് ഏറ്റവും അവസാനം പുറത്ത് എത്തിയ മലയാള ചിത്രം ഒടിടിയിലേക്ക്. ജൂലൈ 23ന് പ്രദർശനത്തിന് എത്തിയ ധൂമം എന്ന് ഒടിടിയിൽ എത്തുമെന്നാണ് ആരാധകർ കുറെക്കാലമായി ചോദിച്ചിരുന്നതാണ്. വേറിട്ട ഒരു പ്രമേയവുമായെത്തിയ ചിത്രത്തിൽ അപർണ ബാലമുരളി ആയിരുന്നു നായിക. ആമസോൺ പ്രൈം വീഡിയോ ഈ ചിത്രം വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ നവംബറിൽ തന്നെ ധൂമം ഒടിടിയിൽ എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഫഹദ് നായകനായ ധൂമം ഏത് ഒടിടി പ്ലാറ്റ്‍ഫോമിനാണ് വിറ്റത് എന്ന് നിർമാതാക്കൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ ആമസോൺ പ്രൈം വീഡിയോയും പ്രതികരിച്ചിട്ടില്ല. പവൻ കുമാർ ആണ് ധൂമം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥയും. റോഷൻ മാത്യുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.

പ്രീത ജയരാമനാണ് ധൂമത്തിന്റെ ഛായാഗ്രാഹണം. പ്രീത ജയരാമൻ ധൂമത്തിനായി സംഗീത സംവിധാനം നിർവഹിക്കുകയും അച്യുത് കുമാർ വിനീത്, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി പയ്യന്നൂർ, ഉമ, സന്തോഷ് കർകി എന്നിവരും പ്രധാന വേഷങ്ങളിലെത്തുകയും പൂർണിമ രാമസ്വാമി കോസ്റ്റ്യൂം നിർവഹിക്കുകയും ചെയ്‍തപ്പോൾ നിർമാണം വിജയ് കിരഗന്ദുറിന്റെ ഹൊംബാള ഫിലിംസ് ആയിരുന്നു.