എടാ മോനെ ഇത് മാസ്സാ!  തീയറ്ററുകളിൽ ആവേശം തീർത്തു  സുവർണ്ണ നേട്ടത്തിൽ എത്തി ഫഹദിന്റെ ആവേശം, 

ഫഹദ് ഫാസിലിന്റെ രംഗണ്ണനും  പിള്ളേരും ഇപ്പോൾ 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയം, തീയറ്ററുകളിൽ ആവേശം തീർത്ത സുവർണ നേട്ടത്തിൽ എത്തിയിരിക്കുകയാണ് ഫഹദിന്റെ ആവേശം,…

ഫഹദ് ഫാസിലിന്റെ രംഗണ്ണനും  പിള്ളേരും ഇപ്പോൾ 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയം, തീയറ്ററുകളിൽ ആവേശം തീർത്ത സുവർണ നേട്ടത്തിൽ എത്തിയിരിക്കുകയാണ് ഫഹദിന്റെ ആവേശം, ചിത്രം 13 ദിവസം കൊണ്ടാണ് ഇപ്പോൾ 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നത്. ചിത്രം ഏപ്രിൽ 11  നെ ആയിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്യ്തിരുന്നത്, ചിത്രത്തിന്റെ ഓപ്പണിങ് ദിനത്തിൽ തന്നെ ആഗോള തലത്തിൽ 10 കോടി ആയിരുന്നു ലഭിച്ചത്

കേരളത്തിൽ മാത്രം ചിത്രം 4 കോടി ആയിരുന്നു ലഭിച്ചത്. പിന്നീടുള്ള ദിനങ്ങളിൽ ചിത്രം കേരളത്തിൽ 3 കോടിയോളം ലഭിച്ചിരുന്നു, മഞ്ഞുമ്മൽ, പ്രേമലു, ആടുജീവിതം എന്നി ചിത്രങ്ങൾക്ക് ശേഷം മൂന്നാമത് 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രമാണ് ആവേശം,

രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തുമാധവൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് ആവേശം, ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ രംഗൻ  എന്ന കഥാപത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്, ശരിക്കും ഈ ചിത്രം രങ്കണ്ണനും പിള്ളേരും നിറഞ്ഞാടി തിമിർക്കുവായിരുന്നു എന്ന് തന്നെ പറയാം, ശരിക്കും രംഗണ്ണ ൻ  മാസ്സാ എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ പറഞ്ഞിരുന്നത്