ലോകേഷ് കനകരാജിന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ; വ്യാജന്മാരെ പിന്തുടരരുതെന്ന് ലോകേഷ്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴിലെ മോസ്റ്റ് വാണ്ടഡ് ഡയറക്ടര്‍  എന്ന് തന്നെ ലോകേഷിനെ വിശേഷിപ്പിക്കാം.  ആരാധകരോട് സംവദിക്കാൻ സമയം കണ്ടെത്താറുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ചിലര്‍ സാമൂഹ്യ മാധ്യങ്ങളില്‍ തന്റെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അവ പിന്തുടരുതെന്നും അഭ്യര്‍ഥിച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ് ഇപ്പോൾ .  എക്സിലും  ഇൻസ്റ്റാഗ്രാമിലും മാത്രമാണ് താന്ള്ളത് എന്നും  മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല എന്നും ലോകേഷ് വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകള്‍ പിന്തുടരാതിരിക്കണം എന്നും സംവിധായകൻ ലോകേഷ് കനകരാജ് ആരാധകരോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ് . അതെസമയം ലോകേഷ് കനകരാജിന്റെ ലിയോ പല കളക്ഷൻ റെക്കോര്‍ഡുകളും തിരുത്തിയാണ്  വമ്പൻ വിജയ ചിത്രമായി മാറിയത്. ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നായിരുന്നു. അതോടൊപ്പം ലോകേഷ് കനകരാജിന്റെ  പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫൈറ്റ് ക്ലബ്’ ഡിസംബർ 15 മുതൽ തിയറ്ററുകളിലുമെത്തുമെന്ന വാർത്തയും ആരാധകരിൽ പ്രതീക്ഷ നിരക്കുന്നതാണ്.

അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാർ നായകനായെത്തുന്ന ചിത്രത്തിൽ കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശശി, വിജയ്‌കുമാർ, അബ്ബാസ് എ റഹ്മത് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ആദിത്യ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിലെ മനോഹര ഗാനങ്ങൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.അതേസമയം ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രം രജിനികാന്തിനൊപ്പമുള്ള തളിർ 171 ആണ്. ഈ ചിത്രം  ലോകേഷിന്റെ  കരിയറിലെ മറ്റൊരു നിര്‍ണായക വഴിത്തിരിവാകും . ഇതുവരെ ചെയ്തതില്‍ നിന്ന് ഒരുപടി മുകളില്‍ നില്‍ക്കുന്ന സിനിമയായിരിക്കണം തലൈവര്‍ ചിത്രമെന്ന്  ആഗ്രഹമുണ്ട് എന്ന് ലോകേശും പറഞ്ഞിട്ടുണ്ട് . എല്‍സിയുവില്‍ ഉള്‍പ്പെടാത്ത സ്റ്റാന്‍ഡ് എലോണ്‍ സിനിമയാണ് തലൈവര്‍ 171 . രജനികാന്തിന്‍റെ സ്റ്റാര്‍ഡവും സ്വാഗും പരമാവധി ഉപയോഗിച്ചുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ ഒരുക്കാനുള്ള തയാറെടുപ്പിൽ തന്നെയാണ് ലോകേഷെന്നാണ് സൂചനകൾ . നായകന്‍ കേമനാകുമ്പോള്‍ വില്ലന്‍ കേങ്കെമനാകുന്നതാണ്  സമീപകാല തമിഴ് സിനിമകളിലെ പതിവ് രീതി. രജനിയുടെ 171-ാം ചിത്രത്തിലും ഈ ശൈലി ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയും കൂടതലാണ്. അങ്ങനെ വരുമ്പോൾ  ചിത്രത്തില്‍ രജനിക്ക് വില്ലനാകാന്‍ മലയാളത്തില്‍ നിന്നൊരു സൂപ്പര്‍താരത്തെ തന്നെ ലോകേഷ് പരിഗണിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

സിനിമയിലെ പ്രധാന വേഷത്തിലേക്ക് മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടിയെ ക്ഷണിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ‘തനിക്ക് ഇതുവരെ വിളിയൊന്നും വന്നില്ല’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ജയിലറില്‍ രജനികാന്തിനൊപ്പം മോഹന്‍ലാല്‍ ഒരു പ്രധാന റോളില്‍ എത്തിയത് കേരളത്തില്‍ സിനിമയുടെ വിജയത്തിന് നിര്‍ണായക ഘടകമായിരുന്നു. അതിനാല്‍ തന്നെ സൂപ്പര്‍താര പരിവേഷമുള്ള മറ്റൊരു നടനിലേക്ക് ലോകേഷും ടീമും എത്തിച്ചേര്‍ന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. യുവതാരങ്ങളില്‍ മുന്‍പന്തിയിലുള്ള പൃഥ്വിരാജ് സുകുമാരനെയാണ് രജനിക്ക് വില്ലനാകാന്‍ ലോകേഷ് പരിഗണിക്കുന്നത് എന്ന റിപ്പോർട്ടുകളും വന്നു.  എന്നാല്‍ ഇത് സംബന്ധിച്ച് ലോകേഷ് ടീമിന്‍റെ ഭാഗത്ത് നിന്നോ, പൃഥ്വിരാജിന്‍റെ ഭാഗത്ത് നിന്നോ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ലിയോയില്‍ അര്‍ജുന്‍ അവതരിപ്പിച്ച ഹറോള്‍ഡ് ദാസ് എന്ന വേഷത്തിനായി പൃഥ്വിയെ സമീപിച്ചെങ്കിലും മറ്റ് സിനിമംകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്ക് കാരണം ആ ഓഫര്‍ അദ്ദേഹത്തിന് സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. ലോകേഷിന്‍റെ വരാനിരിക്കുന്ന സിനിമകളുടെ കഥകളെല്ലാം കേട്ടിട്ടുള്ള പൃഥ്വിയെ തന്നെ തലൈവര്‍ 171ല്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് വിവരം.