ഇതിലും നല്ല പാസ്‌പോര്‍ട്ട് സ്വപ്നങ്ങളില്‍ മാത്രം; ഐശ്വര്യയുടെ പാസ്‌പോര്‍ട്ട് കണ്ട ആരാധകര്‍ക്ക് പറയാനുള്ളത്

കാലമെത്ര കഴിഞ്ഞാലും സൗന്ദര്യാരാധകുടെ മനസില്‍ ഐശ്വര്യാ റായിക്കുള്ള സ്ഥാനം വലുതാണ്. ഫാഷന്‍ രംഗത്തും സിനിമാരംഗത്തുമൊക്കെ ഐശ്വര്യ ചര്‍ച്ചയാകാറുണ്ടെങ്കിലും ഇപ്പോള്‍ ചര്‍ച്ചാ വിഷയം മറ്റൊന്നാണ്. ഐശ്വര്യാ റായിയുടെ പാസ്‌പോര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ച. ഒരു പാസ്‌പോര്‍ട്ടിന് എന്താണ് ഇപ്പോള്‍ ഇത്ര പ്രത്യേകത എന്നല്ലേ? ഒറ്റനോട്ടത്തില്‍ പ്രത്യേകിച്ച് പ്രത്യേകത നിങ്ങള്‍ കാണില്ല എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് കാര്യം പിടികിട്ടും. ഐശ്വര്യയെപ്പോലെ തന്നെ സുന്ദരമാണ് താരത്തിന്റെ പാസ്‌പോര്‍ട്ടും എന്നാണ് ആരാധകര്‍ പറയുന്നത്.

പാസ്‌പോര്‍ട്ടില്‍ നമ്മുടെ ഫോട്ടോ ഉണ്ടാവും. അതുപോലെ ഐശ്വര്യയുടെ പാസ്‌പോര്‍ട്ടിലുമൊരു ഫോട്ടോയുണ്ട്. നമ്മുടെ എല്ലാവരുടെയും സര്‍ക്കാര്‍ ഐഡി കാര്‍ഡില്‍ നമ്മളുടെ ചിത്രം വളരെ മോശമായിരിക്കും. എന്നാല്‍ ഐശ്വര്യയുടെ പാസ്‌പോര്‍ട്ടില്‍ അവരുടെ ചിത്രം വളരെ മനോഹരമായിട്ടാണ് കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകളില്‍ ഒരാള്‍ മാത്രമല്ല ഐശ്വര്യ എന്നും ലോകത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ സര്‍ക്കാര്‍ ഐഡികാര്‍ഡ് ഫോട്ടോ ഉള്ള സ്ത്രീകളില്‍ ഒരാള്‍ കൂടിയാണ് ഐശ്വര്യ എന്നുമാണ് ആരാധകരുടെ കണ്ടുപിടുത്തം.

അടുത്തകാലത്തായി ഐശ്വര്യ സിനിമയില്‍ അത്ര സജീവമല്ല. താന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് കുടുംബത്തിനാണ് എന്നാണ് താരം പറയുന്നത്. തന്റെ മകള്‍ക്ക് ആണ് താന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് എന്ന് ഐശ്വര്യ പലതവണ വ്യക്തമാക്കിയിരുന്നു.

 

Previous articleഹരീഷ് പേരടിയെ ഒഴിവാക്കിയതിന് കാരണം ഉണ്ട്!! മറുപടിയുമായി സംഘാടകര്‍ രംഗത്ത്!!
Next articleതൂവെള്ള ഗൗണില്‍ അപര്‍ണ്ണ മള്‍ബറി! മാലാഖയാക്കി ഡെയ്‌സിയുടെ ഫ്രെയിം….ഫോട്ടോഷൂട്ട് വൈറല്‍