പ്രായം വെറും നമ്പർ മാത്രം ; നൂറാം വയസിലും ഫാഷൻ ഒരു പാഷനായ മുത്തശ്ശി ! അറിയാം ഐറിസിനെ

തന്റെ നൂറാം വയസിലും ഫാഷിനിൽ വിസ്മയം തീർക്കുകയാണ് ഐറിസ് അപ്ഫെൽ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഫാഷൻ ഐക്കൺ ആണ് ഐറിസ് അപ്ഫെൽ. ഈ പ്രായത്തിലും ഫാഷിനിൽ ഒരു വിട്ട് വീഴ്ചയ്ക്കും ഐറിസ് തയ്യാറല്ല.…

തന്റെ നൂറാം വയസിലും ഫാഷിനിൽ വിസ്മയം തീർക്കുകയാണ് ഐറിസ് അപ്ഫെൽ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഫാഷൻ ഐക്കൺ ആണ് ഐറിസ് അപ്ഫെൽ. ഈ പ്രായത്തിലും ഫാഷിനിൽ ഒരു വിട്ട് വീഴ്ചയ്ക്കും ഐറിസ് തയ്യാറല്ല. അത് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. അമേരിക്കൻ ബിസിനസുകാരിയും ഇന്റീരിയർ ഡിസൈനറും കൂടിയായ ഐറിസിന്റെ നൂറാം പിറന്നാൾ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്.ഐറിസിന് ഫാഷൻ ഒരു പുതമയല്ല. ഫാഷൻ ഒരു പാഷനും കോൺഫിഡൻസുമാണ്. ഫാഷൻ പുതുമയിൽ ഐറിസിനെ വെല്ലാൻ ആരുമില്ല എന്നതാണ് സത്യം. ചെറുപ്പം മുതലേ ഫാഷനോട് അഗാധമായ സ്നേഹം ഉള്ള ഐറിസിന്, അതിനുശേഷം വ്യവസായത്തിൽ തന്റെ കഴിവ് തെളിയിക്കാൻ സാധിച്ചു. സ്വന്തമായ ഫാഷൻ ശൈലിയിലൂടെ തന്റെ ലുക്കുകളെ വേറിട്ട് നിർത്താൻ ഐറിസിനു സാധിച്ചു.ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യണിൽ അതികം ഫോളോവെർസ് ആണ് ഐറിസിന് ഉള്ളത്. ഐറിസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രവും എത്രമാത്രം ഐറിസിന് ഫാഷൻ പ്രിയപ്പെട്ടതാണ് എന്ന. ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ഫാഷൻ ട്രെൻഡുകൾക്കൊപ്പം ഐറിസ് പോകുന്നുണ്ടെങ്കിൽ ചെറു പ്രായത്തിൽ എങ്ങനെയായിരിന്നിരിക്കും താരം എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയരുന്നത്.