മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ അനിയത്തിപ്രാവ് വരെ ഉള്ള trendsetter സിനിമകളുടെ അമരക്കാരൻ.

80 കളിലും 90 കളിലും യുവാകൾക്കു ഇട്ടയിലും കുടുംബപ്രേഷകർക്ക് ഇട്ടയിലും ഒരു സ്ഥാനം ഉണ്ടായിരുന്ന സംവിധായകൻ. മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി എന്ന് വേണ്ട പുതുമുഖങ്ങളെ വെച്ചു സിനിമ എടുത്താലും നല്ല ഇനിഷ്യൽ ഉണ്ടാകുന്ന സംവിധായകൻ.…

80 കളിലും 90 കളിലും യുവാകൾക്കു ഇട്ടയിലും കുടുംബപ്രേഷകർക്ക് ഇട്ടയിലും ഒരു സ്ഥാനം ഉണ്ടായിരുന്ന സംവിധായകൻ. മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി എന്ന് വേണ്ട പുതുമുഖങ്ങളെ വെച്ചു സിനിമ എടുത്താലും നല്ല ഇനിഷ്യൽ ഉണ്ടാകുന്ന സംവിധായകൻ. ഉദാഹരണം മുതിർന്നവർ പറഞ്ഞു കേട്ട അറിവാണ് എന്നന്നും കണ്ണേട്ടൻ എന്നാ സിനിമക്ക് ഒരു സൂപ്പർതാര സിനിമയെ വെല്ലുന്ന ഇനിഷ്യൽ കളക്ഷൻ ഉണ്ടായിരുന്നു എന്ന് . മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ അനിയത്തിപ്രാവ് വരെ ഉള്ള trendsetter സിനിമകളുടെ അമരക്കാരൻ. മണിച്ചിത്രതാഴ് എന്നാ ക്ലാസ്സിക്‌ സിനിമയുടെ സംവിധായകൻ. അദ്ദേഹത്തിന്റെ പതിവ് രീതിയിൽ നിന്ന് മാറി എടുത്ത ആ സിനിമ ഇന്നും ഒരു text book ആണ് ഇന്ത്യൻ സിനിമയ്ക്ക് തന്നെ. അതിന്റെ remake ഒരുപാട് ഭാഷയിൽ വന്നു പക്ഷെ മലയാളത്തിന്റെ range മറ്റു ഭാഷ remakes നു ഇല്ല. അത് പോലെ അദ്ദേഹത്തിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രി എന്നാ പ്രണയകാവ്യം ഇന്നും ഞാൻ അദ്ദേഹത്തിന്റെ മറ്റൊരു മികച്ച work ആയി കാണുന്നു. എന്റെ മാമട്ടികുട്ടിയമ്മക്ക് എന്നാ സിനിമ എടുത്താൽ ബേബി ശാലിനിയെ ഇത്രയും നന്നായി ഉപയോഗിച്ച വേറെ സിനിമ ഇല്ല എല്ലാവർക്കും ഇഷ്ടം തോന്നുന്ന സിനിമ. നോക്കാത്തദൂരത്തു എടുത്താൽ അന്നത്തെ കാലതെ ഒരു trend setter ആയിരുന്നു ഒരു പെൺകുട്ടി ആ കാലകട്ടത്തിൽ ജീൻസും ടോപ്പും ഓക്കേ ധരിച്ചു നടക്കുന്നത് ഒരു പുതുമായിരുന്നു പിന്നിട്ടു അതെ ഫോർമുല വെച്ചു അതെ നടിയെ വെച്ചു നോക്കാത്തദൂരത്തു പോലെ കുറെ സിനിമകൾ തന്നെ മറ്റു സംവിധായക്കാർക്ക് എടുക്കാൻ പ്രചോദനമായി എന്ന് പറയാം അതും ആക്ഷൻ സിനിമകളുടെ സംവിധായകർ വരെ.

പപ്പയുടെ സ്വന്തം അപ്പൂസ് എടുത്താൽ ഒരു അച്ഛനും മകനും തമ്മിലുള്ള relationship ആയിരുന്നു പറഞ്ഞത് അത് അദ്ദേഹം വളരെ മനോഹരമായി ആവിഷ്കരിച്ചു അതും trend setter ആയി മാറി അതിനെ അനുകരിച്ചു മമ്മൂട്ടി തന്നെ കുറെ സിനിമകൾ പിന്നിട്ടു ചെയ്തു. പൂവിനു പുതിയ പൂത്തെന്നാൽ എന്നാ സിനിമ മലയാളം പതിപ്പിൽ കുറച്ചു പാളിച്ചകൾ ഉണ്ടെങ്കിലും ആ പാളിച്ചകൾ സ്വയം അദ്ദേഹം മനസ്സിലാക്കി അത് തമിഴിൽ remake ചെയ്തു അത് അവിടെ ഒരു trend setter ആയി എന്ന് പറയാം സത്യരാജ് എന്നാ നടന്റെ market വാല്യൂ ഉയരാൻ തുടങ്ങിയത് ആ സിനിമയിലൂടെയാണ് അത് പിന്നിട്ടു പല ഭാഷകളിലും പോയി എന്തിന് bajrangi baijaan എന്നാ സിനിമ ഉണ്ടാകാൻ ഉള്ള inspiration ആ സിനിമയാണ് എന്ന് കേട്ടിട്ടുണ്ട്. Personally എന്റെ സൂര്യപുത്രിക്ക് എന്നാ സിനിമ ആവറേജ് അനുഭവമായിരുന്നു എന്നാൽ ആ സിനിമയിലൂടെ കേരളത്തിൽ അമല എന്നാ നടി ഇവിടെ തരംഗമുണ്ടാക്കി. അനിയത്തിപ്രാവ് എന്നാ സിനിമ ഇവിടെ ഉണ്ടാക്കിയ വിപ്ലവം ഞാൻ പറയണ്ട കാര്യം ഇല്ല എല്ലാവർക്കും അത്‌ അറിയാം . എന്നന്നും കണ്ണേട്ടൻ എന്നാ സിനിമ നല്ലൊരു സിനിമ ആയിരുന്നു one of his best എന്ന് ഞാൻ കരുതുന്ന സിനിമ എന്ത് കൊണ്ട് ആ സിനിമ പരാജയമായി എന്ന് ഇന്നും അത്ഭുതം. പക്ഷെ അദ്ദേഹം തന്നെ അത് തമിഴിൽ വർഷം 16 പേരിൽ remake ചെയ്തു അവിടെ ഒരു trend setter ആക്കമാറ്റി കാണിച്ചു കൊടുത്തു. മറ്റു സംവിധായകാർക്ക് വേണ്ടിയും അദ്ദേഹം തിരകഥ രചിച്ചിട്ടുണ്ട് അതിൽ പ്രധാനപെട്ട ഒരു ചിത്രമാണ് കാക്കൊത്തിക്കാവിൽ അപ്പുപ്പൻ താടികൾ എന്നാ കമൽ ചിത്രം അത്‌ പോലെ സ്വന്തം ശിഷ്യൻ ആയ മുരളി കൃഷ്ണൻ എന്നാ സംവിധായകന് വേണ്ടി എഴുതിയ സുന്ദരകിലാടി എന്നാ മനോഹരമായ സിനിമയും.

അത് പോലെ നിർമാതാവിന്റെ റോളിൽ വന്നപ്പോഴും അവിടെയും വിജയം കണ്ടു സ്വന്തം ശീഷ്യന്മാരായ സിദ്ദിഖ് ലാലിനെ സംവിധായകർ ആക്കിയ റാംജി rao സ്പീകിംഗ് എന്നാ trendsetter സിനിമയും പ്രിയദർശൻ ഒരുക്കിയ ചന്ദ്രലേഖ, സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ചിലർ തുടങ്ങിയ വൻ വിജയങ്ങളായ സിനിമകൾ. പലരും വിജയെ കുറ്റം പറയുന്നത് കാണാം അദ്ദേഹം സ്റ്റാർ വാല്യൂ ഉള്ള സിനിമകൾ മാത്രം ചെയ്യുന്ന നടനാണ്എന്നൊക്കെ പക്ഷെ അദ്ദേഹത്തിന്റെ തുടകാലത്തു ഫാസിൽ സംവിധാനം ചെയ്ത രണ്ടു തമിഴ് സിനിമകളിലെ പെർഫോമൻസ് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികച്ച വേഷങ്ങളാണ് kathalukku mariyathe and kannukkul nilavu. പലർക്കും career ൽ തുടക്കം കുറിച്ചും career ലെ breakthrough ഓക്കേ അധികവും ഫാസിൽ സിനിമകളിലൂടെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ ഒപ്പം തന്നെ നദിയ മൊയ്‌ദു, കുഞ്ചക്കോ ബോബൻ, ശാലിനി തുടങ്ങിയവരുടെ ആദ്യ സിനിമകളും break through ഓക്കേ അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്.മമ്മൂട്ടിയെ നായകനാക്കി ചെയ്ത മനോഹരമായ സിനിമകളും പുള്ളിയുടെ credit ൽ ഉണ്ട്‌.2000ത്തിനു ശേഷം ഉള്ള അദ്ദേഹത്തിന്റെ സിനിമകൾ അധികവും അത്ര മികവ് തോന്നില്ല.പഴയ സിനിമകളുടെ ആ ക്വാളിറ്റി നഷ്ടപ്പെട്ട പോലെ തോന്നി.

പിന്നെ അദ്ദേഹത്തിന്റെ എടുത്തു പറയേണ്ട ഒരു ക്വാളിറ്റി അദ്ദേഹത്തിന്റെ music sense ആണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ അവസാനം വന്ന സിനിമ വരെ നല്ല ഗാനങ്ങൾ എന്നും ഫാസിൽ എന്നാ സംവിധായകന്റെ സിനിമയിൽ ഉണ്ടാകും പലതും വലിയ ഹിറ്റുകൾ ആണ്. മലയാളത്തിൽ ഏറ്റവും മ്യൂസിക് sense ഉള്ള 10 സംവിധായകരെ എടുത്താൽ അദ്ദേഹവും ഉണ്ടാകും. ജെറി അമൽ ദേവ് ആയിട്ട് ചെയ്ത പടങ്ങൾ, ഇളയരാജ ആയിട്ട് ഇത്രയും കെമിസ്ട്രി work out ആയ മലയാളം സംവിധായകൻ ഇദ്ദേഹമാണ്. ഏത് പ്രേഷകനോടും പ്രിയപ്പെട്ട സിനിമകളിലെ പറ്റി പറയുമ്പോൾ അതിൽ ഒന്നാം സ്ഥാനത്തു തന്നെ മണിച്ചിത്രതാഴ് ഉണ്ടാകും. പല അച്ഛൻ അമ്മമാരും അവരുടെ ആൺകുട്ടികളെ അപൂസ് എന്ന് വീട്ടിൽ വിളിക്കുന്നത് കാണാം അതിന് ഒരു പക്ഷെ reason പപ്പയുടെ സ്വന്തം അപ്പൂസ് എന്നാ സിനിമ ആക്കും. ഫാമിലി പ്രേഷകരുടെയും യുവാക്കളുടെയും പ്രിയപ്പെട്ട സംവിധായകൻ.