ഫസ്റ്റ് ജാസ്മിന്‍ ഇറക്കിയത് ഒരു ലൗ ഗെയിം ആയിരുന്നു…ഇപ്പോ സെന്റിമെന്റ്ല്‍ പ്ലേയാണ് നോക്കുന്നത്!!

മലയാളത്തിലെ ഏറെ ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ ആറാം സീസണ്‍ പുരോഗമിയ്ക്കുകയാണ്. മത്സരാര്‍ഥികളെ കുറിച്ചുള്ള വിവിധ ചര്‍ച്ചകളാണ് സോഷ്യലിടത്ത് ആരാധകര്‍ പങ്കിടുന്നത്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദമാണ് പ്രധാന…

മലയാളത്തിലെ ഏറെ ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ ആറാം സീസണ്‍ പുരോഗമിയ്ക്കുകയാണ്. മത്സരാര്‍ഥികളെ കുറിച്ചുള്ള വിവിധ ചര്‍ച്ചകളാണ് സോഷ്യലിടത്ത് ആരാധകര്‍ പങ്കിടുന്നത്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള സൗഹൃദമാണ് പ്രധാന ചര്‍ച്ച. വിഷു സ്പെഷ്യല്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ ലാലേട്ടനും ഈ വിഷം ചര്‍ച്ചയാക്കിയിരുന്നു.ഇപ്പോഴിതാ ജാസ്മിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ലാലു വേണുഗോപാല്‍ ജാസ്മിന്റെ ഗെയിം പ്ലാനിനെ കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്.

സത്യത്തില്‍ ജാസ്മിന് വെക്തമായ പ്ലാന്‍ ഇപ്പോള്‍ മനസിലുണ്ട്. പുറത്തു ഇപ്പോള്‍ നടക്കുന്ന കാര്യം ഫുള്‍ വെക്തമായി കൃത്യമായി ജാസ്മിന് അറിയാം.

ഒന്ന് സായി ഡിറ്റയിലായി കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു.രണ്ട് ജാസ്മിന്റെ പിതാവ് തന്നെ ഫോണിലൂടെ അറിയിച്ചു. അല്ലതെ ബിഗ്ബോസില്‍ നിന്ന് തന്നെ ഹിന്റ് കിട്ടുന്നുമുണ്ട് ??

ഇനിയിപ്പോള്‍ ജാസ്മിന് എങ്ങനെ അവിടെ നില്‍ക്കണമെന്ന് ജാസ്മിന് നന്നായി അറിയാം. അതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ചകളിലെ പല എപ്പിസോഡുകളിലും ശ്രധിച്ചാല്‍ മതി. ജാസ്മിന്‍ കോര്‍ണര്‍ ചെയ്‌പെടുന്ന രീതിയില്‍ അല്ലേല്‍ വളരെ സങ്കടം മനസിലുള്ള പോലെ ഒരു ഔട്ട്പുട്ട് പ്രേക്ഷകരിലേക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ഇപ്പോള്‍ തന്നെ ഏറെക്കുറെ വര്‍കൗട്ട് ആയ മട്ടാണ് കാണുന്നത്.

ഇന്ന് മുതല്‍ തുടര്‍ന്നു വരുന്ന എപ്പിസോഡുകളില്‍ ജാസ്മിന്റെ വിഷമം അല്ലേല്‍ കരഞ്ഞു ഒറ്റപെടുന്ന രംഗങ്ങള്‍ കൂടുതല്‍ കാണാന്‍ സാധിക്കും. ലാസ്റ്റ് അതില്‍ പ്രേക്ഷകര്‍ വീണു പോകും..ഉറപ്പാണ്.ഇപ്പോള്‍ തന്നെ ജാസ്മിന് ഒരു ന്യൂട്രല്‍ സപ്പോര്‍ട്ട് വന്നു തുടങ്ങുന്നുണ്ട് ??

ഫസ്റ്റ് ജാസ്മിന്‍ ഇറക്കിയത് ഒരു ലൗ ഗെയിം അരുന്നു. ഇപ്പോ കുറച്ചു ആഴ്ച്ചകളായി അത് മാറ്റി സെന്റിമെന്റ്ല്‍ പ്ലേയാണ് നോക്കുന്നത്. കാരണം ജാസ്മിന് വെക്തമായി അറിയാം ഒരുപാട് ഒച്ചപ്പാടും ബഹളവുമായി പ്രണയിച്ചു നടക്കുന്ന ഒരാള്‍ കരഞ്ഞു , ഒറ്റപ്പെട്ടും , കോര്‍ണര്‍ ചെയപെട്ടത് പോലെ നടന്നാല്‍ പ്രേക്ഷകര്‍ നോട്ടീസ് ചെയുമെന്ന്