ക്ലീഷെകളില്ലാത്ത ഫ്രഷ് ഹ്യുമർ, ഉറപ്പായും ഈ കൊല്ലത്തെ അടുത്ത സൂപ്പർഹിറ്റാണ് ഈ ചിത്രം

കോസ്റ്റിയൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മധുര മനോഹര മോഹം.കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.സിനിമ ഇക്കഴിഞ്ഞ ജൂൺ പതിനാറിന്…

കോസ്റ്റിയൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മധുര മനോഹര മോഹം.കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.സിനിമ ഇക്കഴിഞ്ഞ ജൂൺ പതിനാറിന് പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

മധുര മനോഹര മോഹം എന്ന സിനിമയെ കുറിച്ച് മൂവി ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് വൈറലായിമാറിയിരിക്കുന്നത്. ആദ്യത്തെ പത്ത് മിനിറ്റ് എന്താ നടക്കുന്നത് എന്ന് പോലും മനസ്സിലാവാതെ ഇരുന്ന അവസ്ഥയിൽ നിന്നും പടം പിന്നൊരു പോക്ക് ഉണ്ട്. മാലപ്പടക്കം പൊട്ടുന്ന പോലെ ചിരിയോട് ചിരിയാണ് തീയറ്ററിൽ എന്നാണ് അജയ് വിസി എന്ന പ്രേക്ഷകൻ പറയുന്നത്.


”ആദ്യത്തെ പത്ത് മിനിറ്റ് എന്താ നടക്കുന്നത് എന്ന് പോലും മനസ്സിലാവാതെ ഇരുന്ന അവസ്ഥയിൽ നിന്നും പടം പിന്നൊരു പോക്ക് ഉണ്ട്. മാലപ്പടക്കം പൊട്ടുന്ന പോലെ ചിരിയോട് ചിരിയാണ് തീയറ്ററിൽ. ഹ്യുമർ എഴുത്ത് അസാധ്യം. ക്‌ളീഷെകളല്ലാത്ത ഫ്രഷ് ഹ്യുമർ. സീനിലെ ചെറിയ കാര്യങ്ങളിൽ വരെ ഹ്യുമർ ഒളിഞ്ഞിരിക്കുന്നുണ്ട്. സ്‌ക്രിപ്റ്റ് എൻഗേജിങ് ആണ്. ഫാമിലിയ്ക് ഇഷ്ടപ്പെടുന്ന പടങ്ങൾ ബോക്സോഫീസിൽ ഒന്ന് കേറി തുടങ്ങിയാൽ പിന്നെ ഒരൊറ്റ കയറ്റം ആയിരിക്കും. ഈ പടത്തിനും സംഭവിയ്ക്കാൻ പോകുന്നത് അതാണ്. ഉറപ്പായും ഈ കൊല്ലത്തെ അടുത്ത സൂപ്പർഹിറ്റ്. 7 വയസ്സ് ഉള്ള ഒരു കൊച്ചു ചെറുക്കൻ മുതൽ ഒരു എഴുപത് എൺപത് വയസ്സ്ള്ള അമ്മുമ്മ വരെ പൊട്ടിച്ചിരിയായിരുന്നു. അൽത്താഫ് ആണ് ഷോ സ്റ്റീലർ. സെക്കൻഡ് ഹാഫ് ആയപ്പോഴേയ്ക്കും, ആള് സ്‌ക്രീനിൽ വന്നാൽ, കോമഡി ഒന്നും ഇല്ലെങ്കിൽ പോലും ആൾക്കാർ ചിരിയ്ക്കാൻ തുടങ്ങി. തീയറ്ററുകൾ പൂട്ടുന്ന അവസ്ഥയിൽ നിന്നും വല്ലപ്പോഴും ഇങ്ങനെ ഉള്ള സിനിമകൾ സിനിമയെ മുന്നോട്ട് കൊണ്ടു പോകട്ടെ” ഇതാണ് ഫേസ്്ബുക്ക് പോസ്റ്റ്.


വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബിത്രിഎം ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്.