‘അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാല്‍ച്ചുവട്ടില്‍ കിടന്നു’ കുറിപ്പ്

വളര്‍ത്തുമൃഗങ്ങളില്‍ ഏറ്റവും സ്‌നേഹമുള്ളവയാണ് നായകള്‍. ഇപ്പോഴിതാ അത്തരത്തില്‍ ഒരു നായ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരം സനാഥാലയത്തിലെ കാവല്‍ക്കാരനും അന്തേവാസിയുമായ ഷാഡോ നായയാണ് താരം. സനാഥാലയം സന്ദര്‍ശിച്ചപ്പോള്‍ അവിടെ കണ്ട ഷാഡോയോട് നടനും…

വളര്‍ത്തുമൃഗങ്ങളില്‍ ഏറ്റവും സ്‌നേഹമുള്ളവയാണ് നായകള്‍. ഇപ്പോഴിതാ അത്തരത്തില്‍ ഒരു നായ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരം സനാഥാലയത്തിലെ കാവല്‍ക്കാരനും അന്തേവാസിയുമായ ഷാഡോ നായയാണ് താരം.

സനാഥാലയം സന്ദര്‍ശിച്ചപ്പോള്‍ അവിടെ കണ്ട ഷാഡോയോട് നടനും എംപിയുമായ സുരേഷ്‌ഗോപിയ്ക്ക് കൗതുകം തോന്നി. അവിടുന്ന തന്നെ ഒരു ചായ വാങ്ങി, ‘ഞാന്‍ കൊടുത്താല്‍ കുടിക്കുമോന്ന് നോക്കട്ടെ’ എന്നും പറഞ്ഞ് നല്‍കി. അദ്ദേഹം ഒഴിച്ചു നല്‍കിയ ചായ ഒരുതുള്ളിപോലും ബാക്കിവയ്ക്കാതെ കുടിച്ചുതീര്‍ത്തിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാല്‍ച്ചുവട്ടില്‍ കിടന്നു. ഇതേ കുറിച്ച് വിനോദ് അരുവക്കോട് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വിനോദിന്റെ കുറിപ്പ് ഇങ്ങനെ:

സുരേഷേട്ടന്‍ : എന്താ ഇവന്റെ പേര് ?

ഞങ്ങള്‍ : SHADOW ! സനാഥാലയത്തിലേ അന്തേവാസിയാണ് .കാവലാള്‍ .ചായപ്രാന്തന്‍ .

സുരേഷേട്ടന്‍ : എന്നാല്‍ പിന്നെ ഒരു ഗ്ലാസ് ചായ കൊണ്ടുവാ .ഞാന്‍ കൊടുത്താല്‍ കുടിക്കുമോന്ന് നോക്കട്ടെ .

അദ്ദേഹം ഒഴിച്ചു നല്‍കിയ ചായ ഒരുതുള്ളിപോലും ബാക്കിവയ്ക്കാതെ കുടിച്ചുതീര്‍ത്തിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാല്‍ച്ചുവട്ടില്‍ കിടന്നു !

സുരേഷേട്ടന്‍ :നന്ദി ഉണ്ടാകും അവന് .അവനേ അതുണ്ടാവൂ !

അങ്ങനെ ഞങ്ങടെ ഷാഡോ ഫേമസ് ആയി.

വൈറല്‍ ഷാഡോ എന്ന പുതിയ വിളിപ്പേരില്‍ കക്ഷി ദിവസം നാലു ചായവീതം കുടിച്ചു ഒരല്‍പം ഗമയില്‍ സനാഥാലയത്തില്‍ തന്നെയുണ്ട് .

സുരേഷേട്ടന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ് .

നന്ദിയുണ്ട് അവന് .

അതിലേറെ സ്‌നേഹവും