ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ തടവുകാരന് 15 ദിവസത്തെ പരോള്‍; അസാധാരണ വിധി പുറപ്പെടുവിപ്പിച്ച് കോടതി

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ ജോധ്പൂര്‍ ഹൈക്കോടതി തടവുകാരന് 15 ദിവസത്തെ പരോള്‍ അനുവദിച്ചു. തന്റെ ഭര്‍ത്താവിന്റെ പരോള്‍ തേടി തടവുകാരന്റെ ഭാര്യ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ അപൂര്‍വമായ ഉത്തരവ് അനുവദിച്ചത്. ജസ്റ്റിസുമാരായ…

വിശ്വസിച്ചാലും ഇല്ലെങ്കിലും, ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ ജോധ്പൂര്‍ ഹൈക്കോടതി തടവുകാരന് 15 ദിവസത്തെ പരോള്‍ അനുവദിച്ചു. തന്റെ ഭര്‍ത്താവിന്റെ പരോള്‍ തേടി തടവുകാരന്റെ ഭാര്യ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ അപൂര്‍വമായ ഉത്തരവ് അനുവദിച്ചത്.

ജസ്റ്റിസുമാരായ സന്ദീപ് മേത്ത, ഫര്‍സന്ദ് അലി എന്നിവരടങ്ങിയ ജോധ്പൂര്‍ ഹൈക്കോടതി ബെഞ്ചാണ് അസാധാരണമായ വിധി പുറപ്പെടുവിച്ചത്. ജയില്‍വാസം മൂലം ഭാര്യയുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റുമെന്നുള്ള ജഡ്ജിമാരുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് വിധി.

ഋഗ്വേദം ഉള്‍പ്പെടെയുള്ള ഹിന്ദു ഗ്രന്ഥങ്ങളും കോടതി പരാമര്‍ശിച്ചു. തടവുകാരന് 15 ദിവസത്തെ പരോള്‍ അനുവദിക്കുന്നതിന് യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതങ്ങളുടെ സിദ്ധാന്തങ്ങളും ഇവര്‍ എടുത്തു പറഞ്ഞു. ഒരു കുട്ടിയെ ഗര്‍ഭം ധരിക്കുക എന്നത് സ്ത്രീയുടെ പ്രഥമ അവകാശമാണെന്നും കോടതി നിരീക്ഷിച്ചു.

34 കാരനായ നന്ദലാല്‍ ആണ് തടവുകാരന്‍. രാജസ്ഥാനിലെ ഭില്‍വാര കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നന്ദലാല്‍ അജ്മീര്‍ ജയിലിലാണ്. 2021-ല്‍ അദ്ദേഹത്തിന് 20 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ കാലയളവില്‍ അദ്ദേഹം നന്നായി പെരുമാറിയെന്നും കാലാവധി കഴിഞ്ഞപ്പോള്‍ കീഴടങ്ങുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

”പരമ്പരാഗത സംരക്ഷണത്തിനായി കുട്ടികള്‍ ഉള്ളത്, മത തത്ത്വചിന്തകളിലൂടെയും ഇന്ത്യന്‍ സംസ്‌കാരത്തിലൂടെയും വിവിധ ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളിലൂടെയും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ‘കുട്ടിയുടെ അവകാശം ദാമ്പത്യ കൂട്ടുകെട്ടിലൂടെ നടപ്പിലാക്കാന്‍ കഴിയും, ഇത് കുറ്റവാളിയെ സാധാരണ നിലയിലാക്കുന്നതിനും കുറ്റവാളിയുടെ-തടവുകാരന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതിനും സഹായിക്കുന്നുവെന്നും കോടതി പറഞ്ഞു.

‘പരോളിന്റെ ഉദ്ദേശ്യം കുറ്റവാളിയെ മോചിപ്പിച്ചതിന് ശേഷം സമാധാനപരമായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ അനുവദിക്കുക എന്നതാണ്.’ തടവുകാരന്റെ ഭാര്യക്ക് സന്താനങ്ങളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു, അതേസമയം അവള്‍ ഒരു കുറ്റവും ചെയ്തിട്ടില്ല, ശിക്ഷയ്ക്ക് വിധേയയല്ല. അതിനാല്‍, കുറ്റവാളി-തടവുകാരന്‍ തന്റെ ഭാര്യയുമായി ദാമ്പത്യബന്ധം പുലര്‍ത്തുന്നത് കൂടുതല്‍ പ്രത്യേകിച്ച് സന്തതിയുടെ ഉദ്ദേശ്യത്തിനായി നിഷേധിക്കുന്നത് ഭാര്യയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.