Friday, December 2, 2022
HomeFilm Newsവിദേശത്തും കേരളത്തിലുമായി ന്യൂ ഇയർ ആഘോഷിച്ച് താരങ്ങൾ!! താരങ്ങളുടെ ന്യൂ ഇയർ ആഘോഷങ്ങൾ കാണാം

വിദേശത്തും കേരളത്തിലുമായി ന്യൂ ഇയർ ആഘോഷിച്ച് താരങ്ങൾ!! താരങ്ങളുടെ ന്യൂ ഇയർ ആഘോഷങ്ങൾ കാണാം

2019 വിട വാങ്ങി 2020 എത്തിയിരിക്കുകയാണ്, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വര്ഷം ആകട്ടെ 2020 എന്ന് എല്ലാവരും ആശംസയ്ക്കുകയാണ്, തിരക്കുകളില്‍ നിന്നെല്ലാം മാറി പുതുവര്‍ഷത്തെ വരവേല്‍ക്കാനായി താരങ്ങളും തയ്യാറെടുത്തിരുന്നു.താരങ്ങളുടെ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിയ്ക്കുകയാണ്. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളുടെ പോസ്റ്ററുകളും പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ആശംസകളിലൂടെ തുടര്‍ന്നുവായിക്കാം.

മമ്മൂട്ടിയുടെ പോസ്റ്റ്

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടി ആശസകളുമായി എത്തിയിരുന്നു, തന്റെ പുതിയ ചിത്രമായ ഷൈലോക്കിന്റെ സെക്കന്റ് ടീസറുമായിട്ടാണ് മമ്മൂട്ടി എത്തിയത്. അതിനു പിന്നാലെ ഫോട്ടോഷൂട്ടിന്റെ ചിത്രവും അദ്ദേഹം പങ്കു വെച്ചിരുന്നു, നിമിഷ നേരം കൊണ്ടാണ് അത് വൈറൽ ആയത്.

Every Moment is a fresh Beginning.Have a prosperous New Year ! Presenting Manorama Online Joyalukkas Celebrity…

Opublikowany przez Mammoottego Wtorek, 31 grudnia 2019

ആശസംയുമായി മോഹൻലാൽ

തന്റെ പുതിയ ബ്രാഹ്മണട ചിത്രമായ മരക്കാരിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വെച്ച് മോഹൻലാൽ പുതുവത്സരത്തിൽ എത്തിയത്,ത്യം 12ന് പോസ്റ്റര്‍ പുറത്തുവിടുമെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കുതിരപ്പുറത്തുള്ള കുഞ്ഞാലിമരക്കാരുടെ പോസ്റ്റര്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

First look poster of the much-awaited 'Marakkar – Arabikadalinte Simham'. Here you go!

Opublikowany przez Mohanlala Wtorek, 31 grudnia 2019

ആശംസകളുമായി പൃഥ്വിയും സുപ്രിയയും 

12ആവാന്‍ 5 മിനിറ്റ് ശേഷിക്കുന്നതിനിടയിലായിരുന്നു താരത്തിന്‍രെ പോസ്‌റ്റെത്തിയത്. ആടുജീവിതത്തിനായി സിനിമയില്‍ നിന്നും 3 മാസം അവധിയെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയയ്‌ക്കൊപ്പം വിദേശത്ത് അവധിയാഘോഷിക്കുകയാണ് താരം.

ടൊവിനോ തോമസിന്റെ പോസ്റ്റ്

ആരാധകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന് ടൊവിനോ തോമസും എത്തിയിട്ടുണ്ട്. വീക്കെന്‍ഡ് ബാസ്‌റ്റേഴ്‌സിന്‍രെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ മിന്നല്‍ മുരളിയുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടയിലാണ് തന്റെ പുതിയ സിനിമയായ അജയന്‍രെ രണ്ടാം മോഷണത്തിന്റെ പോസ്റ്ററും താരം പുറത്തുവിട്ടത്.

https://www.facebook.com/ActorTovinoThomas/photos/a.703200873043270/3256642544365744/?type=3&__xts__%5B0%5D=68.ARCXl_pPIu7wkSeTCQqVyxZGdHELRovsXqUcKOURV9IyhDak778yHhra_8oiKJ803uSYi3KS3rZy0YCTskQ5lXitv28Xg5wniOK0BJGGWU1SJ16fjmAlemkHJEAdnN2C0cslC3Zwttm-VTfGn5mJnyfBvJxEfyNYAtZcSbGNtjV_bL0jhjtGO7E9tSf68fdKL6GbQPeW4xRdfZU9YBQDHdwgIJ2K4NqcpfmGLWVzoBzwEZ-B5kYhJF00LmTkISs_yP8Cx3Or65Ft48aQ-MtTmb55G30UZ9rQfVuhEowvxsiYhCBV1frpjbLqU-ITh4YgwSK6rzpB4ao8sLFdEnY48eNevg&__tn__=-R

ദുല്‍ഖര്‍ സല്‍മാന്റെ ആശംസ

അമാലിനൊപ്പം ലണ്ടനില്‍ അവധിയാഘോഷത്തിലാണ് ദുല്‍ഖര്‍. അതിനിടയിലെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Wishing that everyone had a great 2019 ! And if it was anything short of great, here’s us wishing you all, the greatest…

Opublikowany przez Dulqura Salmaana Wtorek, 31 grudnia 2019

ഇന്ദ്രജിത്തും പൂര്‍ണിമയും

ക്രിസ്മസിന് മുന്‍പ് തന്നെ കുടുംബസമേതം ഇന്ദ്രജിത്തും പൂര്‍ണിമയും വിദേശത്തേക്ക് പോയിരുന്നു. ഇത്തവണത്തെ ആഘോഷങ്ങളെല്ലാം അവിടെ വെച്ചായിരിക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. യാത്രയ്ക്കിടയിലെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെയായും ഇവരെത്തിയിരുന്നു. ആരാധകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്നും ഇവരെത്തിയിട്ടുണ്ട്

indrajith new year celebration

ജയറാമും കുടുംബവും

പ്രേക്ഷകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന് ജയറാമും കുടുംബവും എത്തിയിട്ടുണ്ട്. ഇവരുടെ പോസ്റ്റുകളും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ജയസൂര്യയും കുടുംബവും വിദേശത്ത്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ജയസൂര്യ ഇത്തവണ വിദേശത്ത് വെച്ചാണ് പുതുവത്സരം ആഘോഷിച്ചത്. കുടുംബസമേതമായുള്ള യാത്രയ്ക്കിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം നേരത്തെ എത്തിയിരുന്നു. ജയസൂര്യ മാത്രമല്ല സരിതയും പുതുവത്സരാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്.

jayasurya new year celebration

ഫഹദും നസ്രിയയും

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമായ ട്രാന്‍സിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷമായിരുന്നു. മനോഹരമായ ചിത്രങ്ങളുമായാണ് നസ്രിയ എത്തിയിട്ടുള്ളത്.

nazriya newyear celebration

Related News