
നിരവധി ആരാധകരുള്ള തമിഴ് നടനാണ് അജിത് കുമാർ, കഴിഞ്ഞ ദിവസം അജിത് ഹോസ്പിറ്റലിൽ ആണെന്നും, നടനെ ബ്രെയിൻ ട്യൂമർ ആണെന്നും ഉള്ള വാർത്തകൾ എത്തിയിരുന്നു, എന്നാൽ ഇപ്പോൾ ഇതിനോട് പ്രതികരിച്ചെത്തുകയാണ് നടന്റെ മാനേജർ സുരേഷ് ചന്ദ്ര, ഈ വാർത്ത സത്യമല്ല എന്നാണ് സുരേഷ് പറയുന്നത്, അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന പ്രചരണം തെറ്റാണ്. പതിവ് ആരോഗ്യ പരിശോധനകള്‍ക്കിടെ അദ്ദേഹത്തിന്റെ ചെവിയ്ക്ക് താഴെ ഒരു നീര്‍വീക്കം കണ്ടെത്തുകയായിരുന്നു എന്നാണ് സുരേഷ് പറയുന്നത്

അജിത്ത് ആശുപത്രിയിൽ എന്ന വാർത്ത പരന്നതോടെ അദ്ദേഹത്തിന്റെ ആരാധകർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. നേരത്തെ അദ്ദേഹത്തിന്റെ ഡോക്ടറുംശസ്ത്രക്രിയാ വിദഗ്ധനുമായ നരേഷ് പത്മനാഭൻ അജിത്തിന് നിരവധി പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും പക്ഷാഘാതം ഉണ്ടാവാനുള്ള അവസ്ഥയിലേക്ക് എത്തിയിരുന്നുവെന്നും നാലോ അഞ്ചോ തവണ ബൈക്കിൽ സ്റ്റണ്ട്ചെയ്യുന്നതിനിടെ അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്പറഞ്ഞിരുന്നു,

താരത്തിന്റെ സെർവിക്കൽ നട്ടെല്ലിൽ, ഡിസെക്ടമി സർജറി രണ്ട് തലങ്ങളിൽ നടത്തിയിട്ടുണ്ടെന്നും ,നാഡീവ്യവസ്ഥയിൽ സമ്മർദ്ദം ചെലത്തുന്ന നട്ടെല്ലിൽ നിന്ന് ഒരു അസ്ഥി നീക്കം ചെയ്തിരുന്നതായും മുൻപ്ഡോ ക്ടർമാർ പറഞ്ഞിട്ടുണ്ട്.വര്‍ഷാവര്‍ഷം നടത്താറുള്ള പതിവ് ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹം ആശുപത്രിയില്‍കഴിഞ്ഞ ദിവസം എത്തിയത്, എന്നാൽ നടനെന്തോ ഗുരുതര രോഗം ആണെന്ന തരത്തിൽ ആയിരുന്നു വാർത്തകൾ എത്തിയത്, ഇപ്പോൾ അതിനെതിരെയാണ് നടന്റെ മാനേജർ എത്തിയത്











