ഞാൻ ഇതിനു മുൻപ് പിള്ളേർക്ക് ഒരു ചാക്കോ മാഷ് ആയിരുന്നു! എന്നാൽ ഇപ്പോളത് തിരുത്തി, കാരണം പറഞ്ഞു അജു വർഗീസ് 

‘മലവാർടി ആർട്സ് ക്ലബ്’ എന്ന് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ നടനാണ് അജു വർ​ഗീസ്.നാൽപ്പതുകാരനായ താരത്തിന് നാല് മക്കളാണുള്ളത്. സിനിമയിലെ തന്റെ സുഹൃത്തുക്കളുടെ ഫങ്ഷൻസിന് വരുമ്പോൾ മക്കളേയും അജു ഒപ്പം കൂട്ടാറുണ്ട്. വിനീതിന്റെയും ,ധ്യാനിന്റെയും കുഞ്ഞുങ്ങളാണ് അജുവിന്റെ മക്കളുടെ സുഹൃത്തുക്കൾ. ഇവാൻ, ജുവാന, ലൂക്ക്, ജെയ്ക് എന്നിങ്ങനെയാണ് അജുവിന്റെ മക്കളുടെ പേരുകൾ. ഇതിൽ മൂന്നുപേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്. ഇപ്പോൾ മക്കളെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

കുറച്ച് കാലം മുമ്പ് വരെ താൻ മക്കൾക്ക് മുന്നിൽ ചാക്കോ മാഷായിരുന്നുവെന്നും ഇപ്പോൾ ആ രീതി മാറ്റി,കാരണം പറഞ്ഞു നടൻ. അവരിൽ നിന്നും പഠിക്കേണ്ട സമയമായി. അതാണ് കുറച്ച് കൂടി എനിക്ക് നല്ലത്. മൂത്ത രണ്ട് മക്കൾക്ക് പത്ത് വയസായി. മാത്രമല്ല ഇനിയിപ്പോഴുള്ള ലോകം അവർക്കാണ് ബെറ്ററായി അറിയാവുന്നത്. നമ്മുടെ ജനറേഷനും അതിന് മുകളിലുള്ള ജനറേഷനുമൊക്കെ പേടിയിലാണ് നമ്മളെ കൺട്രോൾ ചെയ്തിരുന്നത്. അത് ചെയ്യരുത് എന്ന് പറയുകയാണ് ചെയ്യാറുള്ളത്. അല്ലാതെ എക്സ്പ്ലനേഷൻ ഉണ്ടായിട്ടില്ല.

പക്ഷെ ഈ തലമുറ ലോജിക്ക് ആവശ്യപ്പെടും , എന്ത്കൊണ്ട് എന്ന് ചോദിക്കും. നമ്മൾ അതിന് ഇന്നതാണ് കാരണമെന്ന് പറഞ്ഞാൽ അവർ ഓക്കെ പറയും , എന്നാൽ അതില്ലെങ്കിൽ അവർ നിൽക്കില്ല. എന്നെ കണ്ടാൽ ചില കൊച്ചുപിള്ളേർ കരയാറുണ്ട്. ഞാൻ അവരെ ഉപദ്രവിക്കുന്നതുകൊണ്ടൊന്നുമല്ല. നാല് കുട്ടികളുള്ള ഞാൻ ഈ അടുത്തിടെ എന്റെ സെറ്റിൽ ഒരു കുഞ്ഞിനെ കൊണ്ടുവന്ന് എടുക്കാൻ തന്നപ്പോൾ ഞാൻ വളരെ പേടിച്ചു. കാരണം അതൊരു ആർട്ട് പ്രോപ്പർട്ടി അല്ല ഒരു അമ്മയുടെ കുഞ്ഞാണ്. അച്ഛന്റെ കുഞ്ഞ് എന്നതിനേക്കാൾ അമ്മയുടെ കുഞ്ഞ് എന്ന് പറയുമ്പോൾ, ഒരു അമ്മയ്ക്ക് എല്ലാം ആ കുട്ടിയായിരിക്കും അജു പറഞ്ഞു.