ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല; ഭാവനയുടെ പുതിയ പോസ്റ്റ്

ആരാധകർക്ക് പുതുവർഷം ആശംസിച്ച് നടി ഭാവന. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പമാണ് ഭാവന പുതുവത്സരാശംസയും പങ്കുവെച്ചത്. സ്ട്രെയ്ഞ്ചർ തിങ്ക്സ് എന്ന ജനപ്രിയ സീരീസിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം ക്യാപ്ഷനായി നൽകിയാണ് ഭാവന ചിത്രങ്ങളും ആശംസയും പങ്കുവെച്ചത്. ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ കാലക്രമേണ സ്ഥിതി മെച്ചപ്പെടും- എന്ന സ്ട്രെയ്ഞ്ചർ തിങ്ക്സിലെ സംഭാഷണമാണ് ഭാവന ക്യാപ്ഷനായി നൽകിയത്. സീരീസിൽ ഡേവിഡ് ഹാർബർ അവതരിപ്പിക്കുന്ന ജിം ഹോപ്പർ എന്ന കഥാപാത്രത്തിന്റെ സംഭാഷണമാണിത്. എല്ലാവർക്കും ഹാപ്പി 2026 എന്നും ക്യാപ്ഷനിൽ നൽകിയിട്ടുണ്ട്. കുറ്റാന്വേഷണ സിനിമ അനോമിയാണ് ഭാവനയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്.