
പതിനഞ്ചാം വയസ്സിലാണ് ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന മലയാള സിനിമയിലൂടെയാണ് രംഭ അരങ്ങേറിയത്.
ഹിറ്റ്‌ലര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രംഭയുടെ ലുക്കിലുള്ള മാറ്റം തുടങ്ങുന്നത്. അത് പിന്നീട് സൗത്ത് ഇന്ത്യന്‍ ഗ്ലാമര്‍ നായികയുടെ സ്റ്റൈലായി മാറി.
വിവാഹം കഴിഞ്ഞ് ‘അമ്മ ആയിട്ടും ഇന്നും ആ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അന്‍പത് വയസ്സിലേക്ക് കടക്കുന്ന രംഭ ഇന്ന് മൂന്ന് കുട്ടികളുടെ അമ്മയാണ്. സിനിമ വിട്ടിട്ടും നടിയുടെ ലുക്കിനും സ്റ്റൈലിനും പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. ഇപ്പോഴും തിളങ്ങുന്ന നിഷ്‌കളങ്ക സൗന്ദര്യം ആണ് വിജയലക്ഷ്മി എന്ന രംഭയ്ക്ക്.
ഞാന്‍ എന്താണ് എന്ന് എന്റെ ആറ്റിറ്റിയൂഡ് പറയും എന്ന ക്യാപ്ഷനോടെയാണ് ഈ പുതിയ ഫോട്ടോകള്‍ രംഭ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതോടെ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.











