തന്റെ അഭിനയ ജീവിതത്തിൽ താൻ കടപ്പെട്ടിട്ടുള്ള ഒരു വ്യക്‌തി അയാൾ മാത്രമാണ്; അജു വര്ഗീസ് 

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലും മുന്നോട്ടുള്ള യാത്രയിലും സിനിമയിലെ ഗുരുവും സുഹൃത്തും വഴികാട്ടിയുമൊക്കെയായ വിനീത് ശ്രീനിവാസന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അജു വര്ഗീസ്. തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. എന്നാൽ താൻ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വിനീതിനോട് ചോദിക്കാറില്ല , അതാണ് സത്യം അജു പറയുന്നു.

സിനിമകള്‍ സ്വയം തെരഞ്ഞെടുക്കാന്‍ വിനീത് തന്നെയായിരുന്നു എന്നോട് പണ്ട് പറഞ്ഞിരുന്നത്. അങ്ങനെ സ്വയം തെരഞ്ഞെടുക്കുന്ന സമയത്ത് അതില്‍ ചിലപ്പോള്‍ തെറ്റും ശരികളും സംഭവിക്കാം. താൻ ഇപ്പോളും സംവിധായകരോട് അവസരം ചോദിക്കാറുണ്ട്, അതിൽ പ്രത്യേകിച്ചു ഒരാളുടെ പേരെടുത്ത് പറയാൻ കഴിയില്ല നടൻ പറഞ്ഞു.

അഭിനേതാക്കളെക്കൊണ്ട് മികച്ച രീതിയില്‍ അഭിനയിപ്പിക്കുന്ന ഒരുപാട് സംവിധായകര്‍ നമുക്കുണ്ട് അജു പറഞ്ഞു, മലർവാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അജു തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ പിന്നെ  അജുവിന് സാധിച്ചിരുന്നു.