
ഈഗോ പ്രശ്നങ്ങൾ ഒരുപാട് ഉണ്ടാകാറുള്ള ഇടമാണ് സിനിമാ ലോകം. സൂപ്പർതാരങ്ങളുടെ ഈഗോയിൽ അവസരം നഷ്ടപ്പെട്ടവരും ഏറെയാണ്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്ക്ക് പോലും സൂപ്പർതാരത്തിന്റെ ഇടപെടലിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തെലുങ്ക് സൂപ്പർതാരം അല്ലു അർജുനാണിത്. അല്ലു അർജുന്റെ നായികയാകാൻ നാല് സിനിമകളിൽ നിന്ന് നയൻതാരയ്ക്ക് അവസരം വന്നതാണ്. എന്നാൽ അല്ലു അർജുൻ നയൻതാര നായികയായി വേണ്ടെന്ന് തീരുമാനിച്ചെന്നാണ് റിപ്പോർട്ടുകൾ. 2016 ൽ ഒരു അവാർഡ് ദാനത്തിനിടെയുണ്ടായ സംഭവമാണ് അതിന് കാരണമായി പറയപ്പെടുന്നത്.
‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. അവാര്‍ഡ് നല്‍കാന്‍ വേണ്ടി സൂപ്പര്‍താരം അല്ലു അര്‍ജുനെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നയന്‍താര വേദിയില്‍ എത്തി ആദ്യം അല്ലുവിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാതെ ഈ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകനായ വിഘ്നേശ് ശിവനില്‍ നിന്നും വാങ്ങാനാണ് തനിക്ക് ആഗ്രഹം എന്ന് അറിയിച്ചു. അതിന് അല്ലു അർജുന്റെ സമ്മതവും വാങ്ങി. വിഘ്നേശ് ശിവൻ വേദിയിലെത്തി നയൻതാരയ്ക്ക് പുരസ്കാരവും നൽകി.

അല്ലു അർജുൻ അപ്പോഴും വേദിയിൽ നിൽക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നയൻതാരയ്ക്ക് നേരെ വ്യാപക വിമർശനങ്ങൾ വന്നു. അല്ലു അർജുനെ വേദിയിൽ കയറ്റി അപമാനിക്കേണ്ടിയിരുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. ഈ സംഭവം നടക്കുമ്പോൾ നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായിരുന്നില്ല. പ്രണയത്തിലായിരുന്നു. സ്വന്തം പ്രണയം നാട്ടുകാരെ കാണിക്കാൻ മറ്റൊരു താരത്തെ അപമാനിക്കേണ്ടിയിരുന്നില്ലെന്നുമുള്ള ആക്ഷേപങ്ങളും നയന്താരക്കെതിരെ ഉയർന്നു വന്നു.
നയൻതാരയുടെ അന്നത്തെ ഷോ ഓഫിനുള്ള പ്രതികാരമായാണ് അല്ലു അർജുൻ സിനിമകളിൽ നിന്ന് നടിയെ ഒഴിവാക്കിയതെന്ന് സോഷ്യൽ മീഡിയ പറയുന്നു. വിഘ്നേശ് ശിവനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് നയൻതാര ഒന്നിലേറെ തവണ തുറന്ന് സംസാരിച്ചിട്ടുണ്ട്. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് കരിയറിനെ കുറേക്കൂടി താൻ ഗൗരവമായി കണ്ടതെന്ന് നയൻതാര ഒരിക്കൽ പറഞ്ഞു. എന്നാൽ വിഘ്നേശിനോടുള്ള സ്നേഹം അവാർഡ് വേദിയിൽ പ്രകടിപ്പിച്ചത് ഒരു തരത്തിൽ നയൻതാരയ്ക്ക് വിനയാക്കുകയാണ് ചെയ്തത്.
2024ല്‍ ഇന്ത്യന്‍ സിനിമ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പുഷ്പ 2 എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അല്ലു അര്‍ജുന്‍. ഈ ചിത്രത്തിലെ അല്ലു അര്‍ജുന്റെ നായിക വേഷം നയന്‍താര ഉപേക്ഷിച്ചുവെന്ന തരത്തിലും അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമ ലോകത്തും ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. എട്ടു കൊല്ലം മുന്‍പ് തുടങ്ങിയ ഒരു പ്രശ്നത്തില്‍ നയന്‍താരയും അല്ലു അര്‍ജുനും ഇപ്പോഴും പിണക്കത്തിലാണെന്നാണ് വിവരം.
അതേസമയം പൊതുവെ ഈഗോയുള്ള താരമാണ് നയൻതാരയെന്ന് വിമർശകരിൽ പലരും പറയാറുണ്ട്. നടി മംമ്ത മോഹൻദാസിന്റെ ’ഗാന രംഗം കുചേലൻ’ എന്ന സിനിമയിലുണ്ടാകാതിരിക്കൻ നയൻതാര നടത്തിയ ശ്രമത്തെക്കുറിച്ച് മംമ്ത തന്നെ അടുത്ത കാലത്ത് തുറന്ന് പറയുകയുണ്ടായി. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏത് നായിക നടിയാണ് മികച്ച സിനിമകൾ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ആരുടെയും പേര് പറയാൻ നയൻതാര തയ്യാറായില്ല. അങ്ങനെ ആരുമില്ലെന്നാണ് നയൻതാര ഒരിക്കൽ പറഞ്ഞത്.
പുഷ്പയുടെ രണ്ടാം ഭാഗമാണ് അല്ലു അർജുന്റെ റിലീസ് ചെയ്യാനുള്ള സിനിമ. നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’ ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധി ( പ്രണയത്തകർച്ച , കരിയർ തകർച്ച ) നേരിട്ട് അഭിനയം പോലും നിർത്താൻ തീരുമാനിച്ച് നയൻതാര നിൽക്കുന്ന സമയത്താണ് സംവിധായകൻ വിഘ്നേശ് ശിവനുമായി നയൻതാര പ്രണയത്തിലാകുന്നതും ആ പ്രണയം പിന്നീട് വർഷങ്ങൾ നീണ്ടുനിന്ന ബന്ധമായി മാറുന്നതും.











