അമ്മയില്ലാത്ത ഒരു കുറവ് കണ്ടെത്തിയത് അങ്ങനെയാണ്! 13 മത്ത് വയസിൽ അമ്മ നഷ്ട്ടപെട്ടതിന് കുറിച്ച് ;ആനി 

ഒരു കാലത്തു മലയാള സിനിമയിൽ ഒരുപാട് പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ആയിരുന്നു ആനി, ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷം നടി സിനിമയിൽ നിന്നും വിട്ടകന്നിരുന്നു, ഇപ്പോൾ താരം തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, എനിക്ക് 13 വയസുള്ളപ്പോളാണ് എന്റെ അമ്മയെ നഷ്ട്ടപെടുന്നത്, അമ്മയുടെ ജീവിതത്തിൽ സത്യത്തിൽ ഒരു നല്ല കാര്യങ്ങളൂം ഉണ്ടായിട്ടില്ല . എനിക്ക് എന്റെ അമ്മയെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു

അതെനിക്ക് സാധിക്കുമോ എന്നറിയില്ല, പക്ഷെ എന്റെ അമ്മയെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട്, അമ്മയെ ഓർക്കാതെ ഒരു ദിവസവും എന്നിൽകൂടി കടന്നുപോയിട്ടില്ല, എല്ലാ കുഞ്ഞുങ്ങൾക്കും അമ്മ കൂടെ തന്നെ വേണം, അമ്മയില്ലാത്ത വിഷമം എനിക്ക് നന്നായി അറിയാം, അത് അനുഭവിച്ച ആളാണ് താൻ, എന്നാൽ ആ കുറവ് മനസിലായത് വിവാഹത്തിന് ശേഷം, സ്വന്തം അമ്മയില്ലാത്ത ദുഃഖം മാറിയത് ഏട്ടന്റെ അമ്മയുടെ സാമിപ്യം കൊണ്ട് ആനി പറയുന്നു

എനിക്കെന്റെ അമ്മ യെങ്ങനെ ആയിരുന്നു അതുപോലെ ആയിരുന്നു ഏട്ടന്റെ അമ്മയും, എന്റെ മൂന്നു പ്രസവം പോലും നോക്കിയത് ഏട്ടന്റെ അമ്മ ആയിരുന്നു, ശരിക്കും എന്നെ ഒരു കരുതൽ ആയിരുന്നു ഏട്ടന്റെ അമ്മക്ക്.   എന്നാൽ ആ സ്നേഹ നിധിയായ അമ്മയും ഞങ്ങളോട് വിടപറഞ്ഞു പോയി സങ്കടത്തോടെ   ആനി പറയുന്നു.