ഷോയിൽ ഒരു രീതി നിന്നിട്ട് അപ്പുറത്തു മാറി വേറൊരു രീതി കാണിക്കാൻ അറിയില്ല! ആനി എന്താണോ അതാണ് ഞാൻ; ആനി 

ഒരു കാലത്തു മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ആയിരുന്നു ആനി, താരം ഇപ്പോൾ സിനിമയിൽ സജീവമല്ലങ്കിലും മിനിസ്‌ക്രീനിൽ ആനീസ് കിച്ചൻ എന്ന ഷോ അവതരിപികുന്നത് നടിയാണ്, ഇപ്പോൾ താൻ ഷോയിൽ എങ്ങനെയാണ് പ്രേക്ഷകർ കാണുന്നത് അതെ ആള് തന്നെയാണന്ന്  പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്, ഇപ്പോൾ ഈ ഷോയിൽ ഞാൻ കാണിക്കുന്ന രീതിയിൽ നിന്നിട്ട് അപ്പുറത്തോട്ട് മാറി മറ്റൊരു രീതി കാണിക്കാറില്ല, ആ ഷോയിൽ ആനി എന്താണോ അതാണ് ഞാൻ ആനി പറയുന്നു

ഈ അടുത്തിടക്ക് താൻ ഒരു ഫങ്ക്ഷനിൽ പങ്കെടുത്തു അപ്പോൾ ആളുകൾക്ക് അറിയേണ്ടത് എന്റെ സംസാരത്തെ കുറിച്ചായിരുന്നു, ആനീസ് കിച്ചണിൽ സംസാരിക്കുന്നതുപോലെ ആണല്ലോ ഞങ്ങളോട് സംസാരിക്കുന്നതെന്ന്, ഞാൻ ചോദിച്ചു പിന്നെ ഞാൻ എങ്ങേനെയാണ് സംസാരിക്കേണ്ടതെന്ന്, അപ്പോൾ അവർ പറഞ്ഞത് ഷോയിൽ പറയുന്നത് ഒരു ഭാഷയും, ഷോ വിട്ടുമാറുമ്പോൾ മറ്റൊരു ഭാഷയും ആയിരിക്കും എന്നാണ്

സത്യം പറഞ്ഞാൽ എനിക്ക് മറ്റൊരു ഭാഷ അറിയില്ല, ഞാൻ എന്റെ ഭാഷയിൽ തന്നെയാണ് എവിടെയും സംസാരിക്കുന്നത്, ഇപ്പോൾ ഞാൻ മുതിർന്ന ആളുകളോട് ഫ്രീ ആയി സംസാരിക്കാറില്ല കാരണം അവരോടു അങ്ങനെ സംസാരിക്കാൻ പാടില്ലല്ലോ, അല്ലാതെ ഞാൻ എങ്ങേനെയാണോ അങ്ങനെ തന്നെയാണ് ആനി പറയുന്നു