ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. ‘ശ്രീജുൻ’ എന്ന പേരിലായിരുന്നു ഈ കോമ്പോ ചർച്ച ചെയ്യപ്പെട്ടത്. വലിയ കൂട്ടായിരുന്നുവെങ്കിലും ശ്രീതുൽ തനിക്കിഷ്ടപ്പെടാത്ത ഒരു കാര്യവും ഉണ്ടെന്നു അർജുൻ പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യം ശ്രീതു സംസാരിക്കുമ്പോൾ ആടിക്കൊണ്ടിരിക്കുന്നതാണ്. അത് ക്യൂട്ടാണ്. പക്ഷെ മാറ്റണം എന്ന് താൻ പറഞ്ഞിരുന്നുവെന്നും അർജുൻ പറയുന്നു. അർജുൻ ശ്യാം ശ്രീതുവിനെപ്പറ്റി പറയുന്ന ഇക്കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതേസമയം ഈ കൂട്ടുകെട്ടിന് ചില വിമർശനങ്ങളും നേരിടേണ്ടി വന്നു. ഷോയിൽ നിലനിന്ന് പോകാൻ വേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു ഇതെന്ന തരത്തിലായിരുന്നു ചിലർ കുറ്റപ്പെടുത്തിയത്. എന്നാൽ ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്കും മറുപടി നൽകുന്നുണ്ട് അർജുൻ. ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അർജുന്റെ പ്രതികരണം.

ഷോയിലെ തന്റെ അനുഭവങ്ങളും അർജുൻ പങ്കിട്ടു. ബിഗ് ബോസിന് ശേഷം താൻ നല്ലൊരു മനുഷ്യനായി എന്ന തോന്നൽ ഉണ്ട്. അവിടെ നടന്നത് ഒരു ക്ലൻസിങ് ആയിരുന്നു. കമ്മ്യൂണിക്കേഷനിലൂടെ ടാസ്കിലൂടെ അങ്ങനെ ബിഗ് ബോസിലെ ഓരോ കാര്യങ്ങളിലൂടെയും നമ്മൾ ഓരോ കാര്യങ്ങൾ പഠിക്കുകയാണ്. ബിഗ് ബോസിന് ശേഷം എവിടെ ചെന്നാലും നമ്മൾ സർവൈവ് ചെയ്യും. കുക്കിങ് ഒക്കെ താൻ അവിടെ പോയതിന് ശേഷമാണ് കൂടുതലായി പഠിച്ചത്. ബിഗ് ബോസിലെ ഏറ്റവും വിഷമിപ്പിച്ച നിമിഷം ശ്രീതുവിന്റേയും സിജോയുടേയും എവിക്ഷനായിരുന്നുവെന്നും അർജുൻ പറയുന്നു. ശ്രീതു ടോപ് 5 ൽ തന്റെ കൂടെ ഉണ്ടാകുമെന്നായിരുന്നു താൻ പ്രതീക്ഷിച്ചത്. എന്നാൽ പെട്ടെന്ന് ശ്രീതു പോയപ്പോൾ വിഷമമായി. തണലും ശ്രീഎതുവും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള കുറെ വീഡിയോകൾ കണ്ടു. എന്നാൽ ഞങ്ങൾ ശരിക്കും അങ്ങനെയൊന്നും ചിന്തിച്ചേയില്ല. ഷോ കഴിഞ്ഞപ്പോൾ പല വീഡിയോസും കണ്ടു. പലതും തമാശയായി തോന്നിഎന്നും അർജുൻ പറയുന്നു. തന്റെ ഉയർച്ച താഴ്ചയിൽ ഒപ്പം നിന്നയാളാണ് ശ്രീതു. ശ്രീതുവിനെ താൻ ഡേറ്റ് ചെയ്യുന്നൊന്നും ഇല്ല. തങ്ങൾ സുഹൃത്തുക്കളാണ്. തങ്ങൾക്ക് പല കാര്യങ്ങളിലും സാമ്യത ഉണ്ട്. രണ്ടാളും ചെയ്യുന്ന പല കാര്യങ്ങളും ഒരുപോലെയായിരുന്നു.

ലിവിങ് റൂമിലിരിക്കുമ്പോൾ, ബാത്ത്റൂം ഏരിയയിൽ അവിടെ വെച്ച് ചെയ്യുന്ന മാനറിസം എല്ലാം ഒരുപോലെയായിരുന്നു കാണിച്ചത്. പുറത്ത് വന്നപ്പോഴാണ് അതൊക്കെ കണ്ടത്. ശ്രീജുൻ എന്ന പേര് പുറത്ത് ചർച്ചയായെന്ന് വൈൽഡ് കാർഡ് വന്നപ്പോഴാണ് മനസിലായത്. കണ്ടന്റിന് വേണ്ടിയായിരുന്നെങ്കിൽ ഞങ്ങൾക്ക് ആദ്യ ദിവസങ്ങളിൽ തന്നെ കൂട്ടാകാമായിരുന്നു. പക്ഷെ വളരെ സ്വാഭാവികമായി സംഭവിച്ചൊരു കൂട്ടുകെട്ടായിരുന്നു അതുംശ്രീതുവിന്റേതും . ബിഗ് ബോസിന് ശേഷവും ശ്രീതുവുമായി അതേ സൗഹൃദവും ബോണ്ടും സൂക്ഷിക്കുന്നുണ്ട്. റീൽസൊക്കെ പരസ്പരം അയക്കാറുണ്ട്. ശ്രീതു നമ്മുക്ക് വിശ്വസിക്കാൻ പറ്റുന്നൊരാളാണ്. ആരെന്ത് കുറ്റം പറഞ്ഞാലും അതൊന്നും ശ്രീതു ആരോും പറഞ്ഞ് നടക്കില്ല. ശ്രീതുവിൽ ഇഷ്ടപ്പെടാത്ത കാര്യം അവൾ സംസാരിക്കുമ്പോൾ ആടിക്കൊണ്ടിരിക്കുന്നതാണ്. അത് ക്യൂട്ടാണ്. പക്ഷെ മാറ്റണം എന്ന് പറഞ്ഞിരുന്നു. ലക്ഷ്യബോധമുള്ള മനുഷ്യൻ എന്നാണ് താൻ സ്വയം വിശേഷിപ്പിക്കുക. പല തവണ ബിഗ് ബോസിലേക്ക് അപേക്ഷിച്ചിരുന്നു. ഒടുവിലാണ് കിട്ടിയത്. ലക്ഷ്യത്തിന് വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടാൻ തയ്യാറാണ്. സ്വപ്നങ്ങൾക്ക് പിറകെ പോകുന്നൊരാളാണ് താന്നെനും ബിഗ് ബോസ് കഴിഞ്ഞാൽ മറ്റൊരു സ്വപ്നം കൂടി ഉണ്ട് . തന്റെ കൂടെ പങ്കാളിയായി വരുന്നയാളേയും കൂടെ ചേർത്ത് നിർത്തും, ഒരു ഘട്ടത്തിലും വിടില്ല എന്നും അർജുൻ പറഞ്ഞു. ഷോയിൽ രണ്ടാം സ്ഥാനം നേടാൻ അർജുന് സാധിച്ചു. ഷോയിലൂടെ സിനിമയിലേക്കുള്ള അവസരവും താരത്തിന് ലഭിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രത്തിലൂടെയാണ് അർജുൻ തന്റെ സിനിമ അരങ്ങേറ്റം കുറിക്കുക.