
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ ‘തിര’യില്‍ സഹസംവിധായകനായി ജോലി ചെയ്യാന്‍ അവസരം ലഭിച്ചതോടെയാണ് സിനിമയിലേക്കുള്ള ബേസിലിന്റെ വഴി തുറന്നു വന്നിരുന്നത്, എന്നാൽ സഹ സംവിധാനത്തിൽ നിന്നും വളരെ പെട്ടന്നായിരുന്നു ബേസിൽ സംവിധാനം എന്ന മേഖയിലേക്ക് എത്തപ്പെട്ടത്. ഇപ്പോൾ ബേസിൽ തന്റെ ഗുരുവായ വിനീത് ശ്രീനിവാസനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രെദ്ധ നേടുന്നത്

ബേസിലിന്റെ സിനിമകളേക്കാൾ ആരാധകർ ഇഷ്ട്ടപെടുന്നത് താരത്തിന്റെ ചിരിയാണ്, എന്നാൽ ഇപ്പോൾ ബേസിൽ പറയുന്നത് തന്റെ ചിരി മോശമാണ് എന്നാൽ തന്നെക്കാൾ മോശമായി ചിരിക്കുന്ന ആളാണ് എന്റെ ആശാൻ വിനീത് ശ്രീനിവാസൻ, എന്നാൽ വിനീതിന്റെ ചിരി ആരും ശ്രെദ്ധിച്ചിട്ടിട്ടില്ല, ആരും സഹിക്കില്ല ബേസിൽ പറയുന്നു

ഭൂതല സംപ്രേഷണം നിലച്ചു എന്ന് പറയുമ്പോൾ ഒരു ശബ്ദം വരില്ലേ അതുപോലെ ആണ് ജോണി ചേട്ടന്റെയും ചിരി, ഞങ്ങൾ ചോദിക്കാറുണ്ട് അദ്ദേഹത്തോടെ എന്തുപറ്റി ജോണിയേട്ട എന്ന്, പഴയ കാർട്ടൂണുകളിൽ ചൂലുമെടുത്ത് പോകുന്ന ദുർമന്ത്രവാദിനിമാരുടേത് പോലുള്ള ചിരിയാണ്. അങ്ങനൊരു ഫീലാണ് കിട്ടുക. അതുപോലെ ഭയങ്കര അണ്ടറേറ്റഡായിട്ടുള്ള ഒരു ചിരിയുണ്ട്, ബേസിൽ ജോസഫ് പറയുന്നു












