
ബിജു മേനോൻ നായകനായെത്തിയ ‘അവറാച്ചൻ ആൻഡ് സൺസ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി വിജയത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രങ്ങളിൽ ശ്രദ്ധേയമായ കളക്ഷനും പ്രേക്ഷകപ്രീതിയും സ്വന്തമാക്കിയാണ് ചിത്രം മുന്നേറുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ തമ്പിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
പ്രവൃത്തിദിനമായ തിങ്കളാഴ്ചയും ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്കൊപ്പം ഹൗസ്ഫുൾ ഷോകളും തുടരുകയാണ്. എല്ലാ പ്രായത്തിലുമുള്ള കുടുംബ പ്രേക്ഷകർക്ക് ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനറായാണ് ‘അവറാച്ചൻ ആൻഡ് സൺസ്’ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടുന്നത്. ചിത്രത്തിന്റെ വിജയത്തിൽ കുടുംബ പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫനാണ് സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് കൃഷ്ണനും നവീൻ പി. തോമസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. സജിത് പുരുഷനാണ് ഛായാഗ്രഹണം. ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും സനൽ ദേവ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അഖിൽ യശോധരനാണ് ലൈൻ പ്രൊഡ്യൂസർ. അജി കുറ്റിയാനി കലാസംവിധാനവും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും കൈകാര്യം ചെയ്യുന്നു. ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്സിങ്ങും നിർവഹിക്കുന്നു.
ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറാണ്. ജിബിൻ ജോൺ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഓസ്റ്റിൻ എബ്രഹാം ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടറുമാണ്. ബബിൻ ബാബു അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡായി പ്രവർത്തിക്കുന്നു. ബിജിത് ധർമടമാണ് സ്റ്റിൽസ് ഒരുക്കിയിരിക്കുന്നത്. സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ് മാർക്കറ്റിംഗും ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് ഡിജിറ്റൽ മാർക്കറ്റിംഗും കൈകാര്യം ചെയ്യുന്നു. ബ്രിങ് ഫോർത്ത് പരസ്യപ്രവർത്തനങ്ങളും പ്രോമൈസ് സ്റ്റുഡിയോസ് വി.എഫ്.എക്സും നിർവഹിക്കുന്നു. ടെൻ പോയിന്റാണ് പബ്ലിസിറ്റി ഡിസൈൻ. പ്രതീഷ് ശേഖറാണ് പി.ആർ.ഒ.












