മഹാലക്ഷ്മിക്ക് നേരെയുള്ള വിമർശനം, ഒടുവിൽ മറുപടി നൽകി കാവ്യ-ദിലീപ് ആരാധകർ!

comment about mahalakshmi
comment about mahalakshmi

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന വീഡിയോ കോളിൽ കാവ്യയും ദിലീപും പങ്കെടുത്തിരുന്നു. സ്വാഭാവികമായി കടന്നു പോയ വീഡിയോ കോളിലേക്ക് എന്നാൽ അപ്രതീക്ഷിതമായി  ഇരുവരുടെയും മകൾ മഹാലക്ഷ്മി കടന്നു വരുകയായിരുന്നു. മഹാലക്ഷ്മിയുടെ വരവോടു കൂടി വീഡിയോ കോൾ ഫാൻസ്‌ പേജുകളിലും വലിയ രീതിയിൽ ശ്രദ്ധ നേടുകയായിരുന്നു. അമ്മെ മുടികെട്ടിതാ എന്ന് പറഞ്ഞു കൊണ്ടാണ് മഹാലക്ഷ്മി കടന്നു വന്നത്. മഹാലക്ഷ്മിയെ കണ്ടതോടെ ആരാധകരും ആവേശത്തിൽ ആയി. കുറെ നാളുകൾക്ക് ശേഷം മഹാലക്ഷ്മിയെ കണ്ട സന്തോഷം പങ്കുവെച്ച് കൊണ്ട് ആരാധകരും എത്തിയിരിക്കുന്നു. പിന്നെ മഹാലക്ഷ്മിയും കാവ്യയ്ക്കും ദിലീപിനും ഒപ്പം കൂടുകയായിരുന്നു. ആദ്യമായാണ് ദിലീപ് കുടുംബത്തിനൊപ്പം ഒന്നിച്ച് ഒരു ലൈവിൽ എത്തുന്നത്. മനോഹരമായി ചിരിച്ച് കൊണ്ട് പാട്ടുപാടുന്ന മഹാലക്ഷ്മി ക്ഷണ നേരം കൊണ്ട് ആരാധകരുടെ ഹൃദയം കൈവരുകയും ചെയ്തു.

എന്നാൽ കടുത്ത രീതിയിൽ ഉള്ള വിമർശനമാണ് കാവ്യയ്ക്കും ദിലീപിനും എതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഈ തരത്തിൽ ഒരുകൂട്ടം ആളുകൾ ഇവരുടെ മകളായ മഹാലക്ഷ്മിക്ക് നേരെയും വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കാവ്യയുടെയും ദിലീപിന്റെയും ആരാധകർ. കാവ്യയ്ക്കും ദിലീപിനും യെതിരെ ഉള്ള ആരോപണങ്ങൾ സഹിക്കാം, എന്നാൽ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവരുടെ ഒന്നും അറിയാത്ത പിഞ്ച് കുഞ്ഞിന് നേരെയും ഒരു മടിയും കൂടാതെ വിമർശനങ്ങൾ ഉന്നയിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

‘ആ മോൾ എന്ത് പിഴച്ചു’, ‘അവള്‍ ലോകത്തെത്തിയത് ദൈവത്തിന്റെ കണക്ക് കൂട്ടല്‍; പിന്നെ ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല’,  ‘ദിലീപിന്റെയും കാവ്യയുടെയും വീഡിയോ /ഫോട്ടോ കണ്ടാൽ അസൂയ മൂത്ത കൊറേ എണ്ണം വരും’, ‘അർത്ഥം ഇല്ലാത്ത ഒരു ഗുണവും ഇല്ലാത്ത നെഗറ്റീവ് കമന്റുകള്‍’, ‘നല്ല മോള്. എന്ത് സുന്ദരിയാണ്’ തുടങ്ങുന്ന കമെന്റുകൾ ആണ് ഇരുവരുടെയും ആരാധകർ നൽകിയത്.