സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്ന് ദളപതി വിജയ്

Vijay In Tamizhaka Vetri Kazhakam
Vijay In Tamizhaka Vetri Kazhakam

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ശക്തമായ പിന്തുണയും , തുറന്ന കത്തുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കുമെന്ന് തമിഴ് സഹോദരങ്ങൾക്ക് വിജയ് ഉറപ്പുനൽകി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഏത് സാഹചര്യത്തിലും നിങ്ങളെ സംരക്ഷിക്കുമെന്നും വിജയ് പറഞ്ഞു. സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കണമെന്നും വിജയ് കത്തിൽ പറയുന്നു. അണ്ണാ യൂണിവേഴ്സിറ്റിയിലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് വിജയ് പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതിയത്.

തമിഴകത്ത് സർക്കാർ ജനങ്ങൾക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങളോ സഹായങ്ങളോ സംരക്ഷണങ്ങളോ ആവശ്യാനുസരണം നൽകാത്തതിനെ വിജയ് ചോദ്യം ചെയ്തിരുന്നു .ഇതിനെതിരെ 2026 ൽ ജനങ്ങൾ മറുപടി നൽകുമെന്നും .ജനങ്ങൾക്കുവേണ്ടി ജനങ്ങളെ അറിയുന്ന സർക്കാർ വരുമെന്നും പറഞ്ഞിരുന്നു .പിന്നീടാണ് തമിഴക വെട്രി കഴകം എന്ന തമിഴ് ജനതയുടെ പാർട്ടി ദളപതി വിജയ് രൂപീകരിച്ചത് .പാർട്ടിക്ക് വ്യക്തമായ പതാകയും ചിന്ഹവും താരം നൽകിയിരുന്നു .

തമിഴ് ജനതക്കുവേണ്ടി ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് വിജയ് സിനിമ മേഖലയിൽ നിന്നും പിന്മാറി നിൽക്കുന്നത് .പക്ഷേ ഇതൊരു പുതിയ തുടക്കം ആണെന്നതിൽ സംശയമില്ല .സിനിമ അഭിനയം നിർത്തി താരം പൂർണമായ രാഷ്ട്രീയ പ്രവേശനം ചെയ്തിരിക്കുകയാണ് .ഇപ്പോഴിതാ അണ്ണാ യൂണിവേഴ്സിറ്റിയിൽ നടന്ന കൊടും ക്രൂരതക്ക് എതിരെ ശബ്ദം ഉയർത്തുകയാണ് താരം .ഇതിനെതിരെ ശക്തമായി പ്രതീകരിക്കുന്നതിലൂടെ സ്ത്രീകൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ് ദളപതി വിജയ് .