
നടൻ ആസിഫലി രമേശ് നാരായൺ വിഷയത്തിൽ ആസിഫലിക്ക് പിന്തുണയുമായി സിനിമ മേഖലയിൽ നിന്നടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ആ സംഭവത്തില്‍ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസനും എത്തിയിരിക്കുകയാണ്. താൻ ആസിഫ് അലിക്ക് ഒപ്പമാണെന്നും രമേഷ് നാരായണ്‍ ചെയ്തത് തെറ്റാണെന്നും സംഭവത്തില്‍ രമേഷ് നാരായണൻ ക്ഷമ പറഞ്ഞതില്‍ ആത്മാര്‍ഥത ഉണ്ടെന്ന് തോന്നുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു. രമേഷ് നാരായണന് മുതിര്‍ന്ന സംഗീത സംവിധായകന് ആണ്. ആസിഫ് ഇപ്പോള്‍ സീനിയര്‍ നടനാണ്.

സംഘാടനത്തില്‍ തന്നെ എനിക്ക് പാളിച്ച തോന്നി. വേദിയില്‍ വച്ച് പുരസ്കാരം നല്‍കാത്തതില്‍ രമേഷ് നാരായണന് മാനസിക വിഷമത്തിലായിരുന്നു. അതുകൊണ്ട് ആസിഫിനെ ശ്രദ്ധിച്ചില്ല എന്നാണ് പറയുന്നത്. അങ്ങനെ ആണെങ്കില്‍ കൂടി നമ്മള് അപമാനിക്കപ്പെട്ട സമയത്ത് മറ്റൊരാളെ അതേ അവസ്ഥയിലൂടെ കൊണ്ടുപോകാന്‍ പാടുണ്ടോ എന്നാണ് ധ്യാൻ ചോദിക്കുന്നത്. ഏതായാലും രമേശ് നാരായണൻ ആസിഫലി സംഭവം സോഷ്യൽ മീഡിയയിലടക്കം ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്.











