
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ സിനിമ മേഖലയിലേക്ക് എത്തിച്ചേർന്നത്, കൂടാതെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാൻ സംവിധായകന്റെ റോളിലുമെത്തിയിരുന്നു, തനിക്ക് സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു എന്നും എന്നാൽ അപ്രതീഷിതമായി സിനിമയിൽ എത്തപെട്ടന്നും പറയുകയാണ് ധ്യാൻ, തന്റെ പുതിയ ചിത്രം സീക്രട്ടിന്റെ ഭാഗമായ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അന്ന് ഞാൻ വെറുതെ ഈച്ചയടിച്ചു വീട്ടിലിരിക്കുമ്പോളാണ് ചേട്ടൻ എന്നെ സിനിമയിലെത്തിച്ചത്,

അന്ന് ചേട്ടൻ വിചാരിച്ചു ഇവനൊരു പണിയുമില്ലാതെ ഇരിക്കുകയല്ലേ അങ്ങനെയാണ് തിര എന്ന ചിത്രത്തിലെത്തിച്ചത്, അങ്ങനെയാണ് പിന്നീട് കുഞ്ഞിരാമായണത്തിലും എത്തുന്നത്, അങ്ങനെ എനിക്ക് തന്നെ തോന്നി ഈ പരുപാടി കൊള്ളാമല്ലോ എന്ന് അങ്ങനെയാണ് കുറെയധികം സിനിമകൾ ചെയ്യ്തത്. ഞാൻ സിനിമയിൽ വന്നതിനു ശേഷമാണ് എനിക്ക് തന്നെ സിനിമയോട് ഇഷ്ട്ടം തോന്നിയത് ധ്യാൻ പറയുന്നു

സിനിമയിൽ വന്നതിനു ശേഷമാണ് എനിക്ക് സിനിമയെ കുറിച്ച് കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞത്. അപ്പോഴും തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് താല്പര്യമില്ലായിരുന്നു, പിന്നീട് നമ്മൾക്കും ജീവിച്ചുപോകേണ്ടേ അങ്ങനെയാണ് സിനിമ ഞാൻ ഏറ്റെടുക്കുന്നത് ധ്യാൻ പറയുന്നു












