‘രാമായണ’ത്തിൽ വിഎഫ്എക്‌സ് പിഴവുകൾ കണ്ടുപിടിക്കാൻ ശ്രമിക്കരുത്; അഭ്യർത്ഥനയുമായി യഷ്

ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ റിലീസിനൊരുങ്ങുന്നതിനിടയിൽ, ചിത്രത്തിലെ നായകനും സഹനിർമ്മാതാവുമായ യഷ് ആരാധകർക്കായി പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടയിലാണ് താരം സിനിമയെക്കുറിച്ചുള്ള തന്റെ പ്രത്യേക അഭ്യർത്ഥന മുന്നോട്ടുവെച്ചത്.

ചിത്രം കാണുമ്പോൾ വിഎഫ്എക്സിലെ ചെറിയ ചെറിയ തെറ്റുകൾ കണ്ടുപിടിക്കാൻ ആരാധകർ ശ്രമിക്കരുതെന്നും, നമിത് മൽഹോത്രയെപ്പോലുള്ള ദീർഘവീക്ഷണമുള്ള നിർമ്മാതാക്കളെ നഷ്ടപ്പെടുന്നത് ഇന്ത്യൻ സിനിമയെ വർഷങ്ങളോളം പിന്നോട്ട് അടിപ്പിക്കുമെന്നും യഷ് പറഞ്ഞു. ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്താൻ ശ്രമിക്കുന്ന ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാൻ എല്ലാ ഇൻഡസ്ട്രികളിലെയും സിനിമാപ്രേമികൾ ഒന്നിച്ചുനിൽക്കണമെന്നും താരം അഭ്യർത്ഥിച്ചു.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്കർ ജേതാക്കളുടെ നേതൃത്വത്തിൽ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയറ്ററുകളിൽ എത്തുന്നത്. നവംബർ അഞ്ചിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.