മലയാള സിനിമയിൽ പ്രായമായവർക്ക് ഇപ്പോൾ അധിക പ്രധാന്യമില്ല! തമിഴ് സിനിമ കിട്ടിയില്ലായിരുന്നെങ്കിൽ പിച്ച എടുക്കേണ്ടി വന്നേനെ,കുളപ്പുളി ലീല

ജീവിതത്തില്‍ ഞാന്‍ ഒരിക്കലും മറക്കില്ല, കാരണം മലയാളത്തിൽ നിന്നുമാണ് എന്നെ തമിഴിലേക്ക് വിളിച്ചത്, അത് മറക്കരുതല്ലോ

ആകാശവാണി നാടകങ്ങളിലൂടെ ചലചിത്രരംഗത്ത് എത്തിയ അഭിനേത്രിയാണ് കുളപ്പുള്ളി ലീല, ഇപ്പോൾ താരം മലയാള സിനിമയില്‍ കാണാത്തതിനെ കുറിച്ച് സംസാരിക്കുകയാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. മലയാളത്തില്‍ നിന്നും ആരും തന്നെ ഇപ്പോള്‍ വിളിക്കുന്നില്ലെന്നും, ഇപ്പോഴത്തെ മലയാള സിനിമയില്‍ പ്രായമായവര്‍ക്ക് അധികം പ്രാധാന്യമില്ലെന്നും ലീല പറയുന്നു, ഇടയ്ക്കാണെങ്കില്‍ പോലും കിട്ടുന്നത് ഇവിടത്തെ സൂപ്പര്‍സ്റ്റാറുകളുടെ കൂടെയാണ്, അതൊരു വലിയ ഭാഗ്യമായാണ് കാണുന്നത്.മലയാളത്തില്‍ വര്‍ക്ക് തീരെ കുറവാണ്. മലയാളത്തില്‍ നിന്നാണ് എന്നെ തമിഴിലേക്ക് പിന്നീട് വിളിച്ചത്.

തമിഴില്‍ സിനിമ കിട്ടിയില്ലായിരുവെങ്കില്‍ പിച്ച എടുക്കേണ്ടി വന്നേനേ, നടി പറയുന്നു. മലയാളത്തെ എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും മറക്കില്ല, കാരണം മലയാളത്തിൽ നിന്നുമാണ് എന്നെ തമിഴിലേക്ക് വിളിച്ചത്, അത് മറക്കരുതല്ലോ. അതുപോലെ അതിനും മുമ്പ് മറക്കാത്ത കലയുണ്ട് , ‘നാടകം’. നാടകമാണ് എന്നെ ഇവിടെയെത്തിച്ചത്, ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന സിനിമ സുധ കൊങ്കയുടെ ശിവ കാര്‍ത്തികേയന്‍ ചിത്രം പരാശക്തിയാണ്.

ചിത്രത്തില്‍ ഒന്ന് രണ്ട് സീനുകള്‍ ചെയ്തപ്പോള്‍ സുധ കൊങ്കര  എന്റെ അടുത്ത് വന്നു പറഞ്ഞു അടിപൊളിയായണെന്ന്, അതൊരു ഭാഗ്യമാണ്, ഇതിലും വലിയ ഭാഗ്യം എവിടെ കിട്ടാനാണ് കുളപ്പുള്ളി ലീല പറയുന്നു. അതേസമയം അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തില്‍ ത്രേസ്യാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് കുളപ്പുള്ളി ലീല  സിനിമാലോകത്തേക്ക് കടന്ന് വന്നത്. പിന്നീട് മലയാള സിനിമകളിലും ,തമിഴ് സിനിമകളിലും സ്വഭാവനടിയായി അഭിനയം കാഴ്ചവെച്ചിരുന്നു.