‘മാമന്നൻ’ സിനിമക്ക് ശേഷമാണ് രത്നവേൽ ഒരു സ്പെഷ്യൽ ജാതിയിൽ പെട്ട ആളാണെന്നറിയുന്നത്, സിനിമയെ കുറിച്ച് ഫഹദ് ഫാസിൽ 

സംവിധായൻ മാരി  സെൽവരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മാമന്നൻ , ചിത്രത്തിൽ വടിവേലു, ഉദയ നിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിൽ വടിവേലുവിന്റെയും ,ഫഹദിന്റെയും വേഷങ്ങൾ വളരെ ശ്രെദ്ധേയമായിരുന്നു, രത്നവേൽ എന്ന സവർണ്ണ നേതാവായാണ് ഫഹദ് ഈ ചിത്രത്തിൽ അഭിനയിച്ചത്, ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങളും സംവിധായകനെ ലഭിച്ചിരുന്നു, മികച്ച വിജയം ആയിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്

ഇപ്പോൾ രത്നവേൽ എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസിൽ. ,ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമാണ് രത്നവേൽ എന്ന കഥാപാത്രം പ്രത്യേക ജാതിയിൽ ഉള്ളയാളാണെന്ന് താൻ തിരിച്ചറിഞ്ഞത് എന്നാണ് ഫഹദ് പറയുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ ഇയാൾ ഏത് ജാതിയാണ് എന്നറിയേണ്ടേ കാര്യം തനിക്കില്ലല്ലോ എന്നാണ് ഫഹദ് പറയുന്നത്

ഇതിനെ കുറിച്ച് താൻ സംവിധായകനോട് സംസാരിച്ചിരുന്നു, രത്നവേൽ  എന്നാൾ ഒരു ഉയർന്ന ജാതിയിൽ പെട്ട ആളാണ് എന്ന് തനിക്കറിയാമായിരുന്നു, എന്നാൽ ഒരു നടൻ എന്ന നിലയിൽ തനിക്ക് അതിന് കുറിച്ച് അറിയേണ്ട കാര്യമില്ല ഫഹദ് ഫാസിൽ പറയുന്നു,രത്നവേലിന്റെ രണ്ട് മുഖങ്ങളും പ്രേക്ഷകർ കാണുന്നുണ്ട്. അതാണോ ആളുകൾക്ക് ആ കണക്റ്റ് കൊടുത്തത് എന്നും എനിക്കറിയില്ല. .നടൻ പറയുന്നു