
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹന്ലാലിന്റേത്, മോഹൻലാലിനെ പോലെ ലാലിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്, മോഹൻലാലിന് പുറമെ മകൻ പ്രണവും ഇപ്പോൾ സിനിമയിലേക്ക് എത്തിച്ചേർന്നിരിക്കുന്നയാണ്, എന്നാൽ മകൾ വിസ്മയ അഭിനയത്തിലേക്ക് എത്തിയിട്ടില്ല, കഴിഞ്ഞ ദിവസം ലാലിന്റെ വിവാഹ വാർഷികം ആയിരുന്നു, താരങ്ങളും സോഷ്യൽ മീഡിയയും ഒരുപോലെ വിവാഹ വാർഷികം ആഘോഷിച്ചു, എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന പുതിയ വാർത്ത മോഹൻലാലിൻറെ മകൾ വീട്ടിൽ ഇല്ല എന്നുള്ളതാണ്.

ഏപ്രില്‍ അഞ്ചിന് രാജ്യമെമ്ബാടും വിളക്ക് തെളിയിച്ചപ്പോള്‍, തന്റെ വീട്ടിലെ ചിത്രവുമായി നടന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ഒപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ മകള്‍ വിസ്മയ ഇല്ലായിരുന്നു. അതോടെ വീണ്ടും അന്വേഷണവുമായി ആരാധകര്‍ എത്തി. താര പുത്രി വിദേശത്താണോ എന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. ഇപ്പോഴിതാ ഇതിനെല്ലാം ഉത്തരമായിരിക്കുകയാണ്.
വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും അതിനു താഴെ സുഹൃത്തിനു നല്‍കിയ മറുപടിയുമാണ് ആരാധകരുടെ സംശയത്തിനു തീര്‍പ്പ് കല്പിച്ചത്. വിസ്മയയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റിന് താഴെ സുഹൃത്തിന്റെ ചോദ്യത്തിനാണ് വിസ്മയ മറുപടി കൊടുത്ത്. ‘ഇപ്പോഴും തായ്‌ലന്‍ഡിലാണ്. ഇവിടെ സുഖമായിരിക്കുന്നു’ എന്നാണ്.











