
തമിഴകത്ത് ഒരുപാട് ആഘോഷിച്ച വിവാഹം ആയിരുന്നു കമലാഹാസന്റെയും ഗൗതമിയുടെയും, ഇവരുടെ വേർപിരിയലും വലിയ വാർത്ത ആയിരുന്നു, പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച വാർത്ത ആയിരുന്നു ഇരുവരുടെയും വേർപിരിയൽ. ഇപ്പോൾ വര്ഷങ്ങള്ക്ക് ശേഷം താനും കമലുമായിട്ടുള്ള ബന്ധം വേര്പിരിയുവാനുള്ള കാരണം വ്യക്തമാക്കുകയാണ് ഗൗതമി.
ബ്ലോഗിലൂടെയാണ് പ്രതികരണം അറിയിച്ചത്.പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നു പിന്നീട് ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിരുന്നതിനാലാണ് പിരിഞ്ഞത്. അവര്‍ വ്യക്തമാക്കി. 2010 ല്‍ കമലഹാസന്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ തുടങ്ങിയിരുന്നു. അതിലും എനിക്ക് പ്രതിഫലം ലഭിച്ചില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കമല്‍ അത് ഉപേക്ഷിച്ചു.
കമലിന്റെ മകളാണ് ബന്ധം തകര്‍ത്തതെന്ന വാര്‍ത്തയില്‍ സത്യമില്ല. അര്‍ബുദം ബാധിച്ചതോടെ ഞാന്‍ കമലിന് ബാധ്യതയായിരിക്കാമെന്നും ഗൗതമി പറയുന്നു.വിവാഹം കഴിച്ചിരുന്നില്ലെങ്കിലും 13 വര്‍ഷമായി ജീവിതപങ്കാളികളായി കഴിഞ്ഞ കമലും ഗൗതമിയും 2016 ഒക്ടോബറിലാണ് പിരിഞ്ഞത്.ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് അന്ന് നടി കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.











