സ്വയം സ്നേഹിക്കാനുള്ള മാർഗം ഒറ്റക്ക് ജീവിക്കുക! അനുശ്രീയുടെ ഈ വാക്കുകൾ ആരധകരുടെ ചോദ്യത്തിനുള്ള മറുപടിയോ?

കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി അനുശ്രീ നേരിടുന്ന ആരാധകരുടെ ഒരു ചോദ്യമാണ് എന്നാണ് വിവാഹമെന്നത്. എപ്പോഴാണ് കല്യാണം, പ്രണയത്തിലാണോ എന്നൊക്കെയുള്ള ചോദ്യത്തിന് ഒരിക്കലും നടി കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുകയാണ്. സ്വയം സ്‌നേഹിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം, ഒറ്റയ്ക്ക് ജീവിക്കുക എന്നതാണ്’ എന്നാണ് അനുശ്രീയുടെ പോസ്റ്റ്. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച പോസ്റ്റിന് സ്‌നേഹം, ജീവിതം, ഓര്‍മകള്‍, ഒറ്റയ്ക്ക് എന്നൊക്കെയാണ് ഹാഷ് ടാഗുകള്‍ നല്‍കിയിരിക്കുന്നത്.

34 വയസ്സായി കല്യാണം കഴിക്കുന്നില്ലേ എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരിയ്ക്കുന്നവര്‍ക്കുള്ള മറുപടിയാണോ ഈ പോസ്റ്റ് എന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം അനുശ്രീയെ ചുറ്റിപ്പറ്റി പല പ്രണയ ഗോസിപ്പുകളും വന്നിരുന്നു. അനുശ്രീ പ്രണയത്തിലാണെന്നും, ബ്രേക്കപ് ആയി എന്നുമായിരുന്നു. അതിനിടയില്‍ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദം പ്രണയമാണെന്ന വാര്‍ത്തയും വളരെ ശക്തമായിരുന്നു. രണ്ട് പേരുടെയും വിശ്വാസങ്ങളും ഒരുപോലെയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗോസിപ്പുകള്‍.

എന്നാല്‍  തങ്ങൾ സൗഹൃത്തുക്കൾ ,അല്ലാതെ  ഒന്നുമില്ല എന്ന് പലപ്പോഴും ഉണ്ണിയും,  അനുശ്രീയും തന്നെ വ്യക്തമാക്കിയിരുന്നു. സിനിമകളുടെ കാര്യത്തില്‍ ഇപ്പോള്‍ വളരെ അധികം സെലക്ടീവാണ് അനുശ്രീ. കഥ ഇന്നുവരെ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. താര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടി പൂര്‍ത്തിയാക്കി. സോഷ്യൽ മീഡിയിൽ സജീവമായ അനുശ്രീ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരധകർ ഏറ്റെടുക്കാറുണ്ട്.