
നിരവധി പേർക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ് നടൻ സൂര്യയെന്ന് പറയുകയാണ് ഡാൻസ് കൊറിയോഗ്രാഫർ കലാ മാസ്റ്റർ. ഡാൻസ് കൊറിയോഗ്രാഫ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റർ. നിരവധി ശ്രദ്ധേയ സിനിമകളിൽ ഡാൻസ് ഒരുക്കിയ കലാ മാസ്റ്റർക്ക് സിനിമാ താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട്. മീന, ഖുശ്ബു തുടങ്ങിയവരെല്ലാം കലാ മാസ്റ്ററുടെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ നടൻ സൂര്യയെക്കുറിച്ച് സംസാരിച്ചുകൊണ്ട് സൂര്യയ്‌ക്കൊപ്പമുള്ള ഒരു അനുഭവവും കലാ മാസ്റ്റർ പങ്കിടുന്നുണ്ട്. നിരവധി പേർക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ് സൂര്യയെന്ന് പറഞ്ഞുകൊണ്ട് ഒരു ഉദാഹരണവും കല മാസ്റ്റർ ചൂണ്ടിക്കാട്ടുകയാണ്. തന്റെ സ്റ്റാഫിന്റെ മകൻ നന്നായി പഠിക്കും. പരീക്ഷയിൽ നന്നായി മാർക്ക് നേടി. എന്നാൽ ഫീസ് കൊടുക്കാൻ പണമില്ലായിരുന്നുവെന്നും സഹായത്തിനായി നീ സൂര്യയെ പോയി കാണെന്നാണ് താൻ പറഞ്ഞ ഒരേയൊരു കാര്യമെന്നും അങ്ങനെ മാർക്കോടെ സൂര്യയെ പോയി കണ്ടുവെന്നും ഒരു ലക്ഷം രൂപ ഉടനെ സൂര്യ അയാൾക്ക് കൊടുത്തുവെന്നും ഇപ്പോൾ അവൻ ജർമനിയിൽ ജോലി ചെയ്യുകയാണെന്നും കലാ മാസ്റ്റർ പറയുന്നു. ഒരു ഇവന്റിന് പോയി വരുമ്പോൾ എന്റെ കൂടെ ഈ അസിസ്റ്റന്റ് ഉണ്ടായിരുന്നു.

താൻ ഇക്കാര്യം സൂര്യയോട് പറഞ്ഞുവെന്നും മകൻ ഇപ്പോൾ നല്ല നിലയിലാണെന്ന് പറഞ്ഞപ്പോൾ നന്നായി പഠിച്ചാൽ മതിയെന്ന് സൂര്യ പറഞ്ഞുവെന്നും കലാ മാസ്റ്റർ ഓർക്കുന്നു. അദ്ദേഹം വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണെന്നും ആ സമയത്ത് സൂര്യ പണം കൊടുത്തിരുന്നില്ലെങ്കിൽ അവൻ ഇപ്പോൾ ജർമനിയിൽ വലിയ പൊസിഷനിൽ എത്തില്ലായിരുന്നുവെന്നും സൂര്യ ഒരുപാട് സഹായങ്ങൾ ചെയ്യുമെന്നും കല മാസ്റ്റർ പറയുന്നുണ്ട്. അദ്ദേഹത്തിന് ഓവറായുള്ള ഷോ ഓഫ് ഇഷ്ടമല്ല. സൂര്യ വളരെ സിംപിൾ ആണ്. സുഖമാണോ എന്ന് തന്നെ എപ്പോൾ കണ്ടാലും അന്വേഷിക്കുന്നുവെന്നും അതേ പോലെ തന്നെയാണ് സൂര്യയുടെ അച്ഛൻ ശിവകുമാരുമെന്നും എപ്പോൾ തന്നെ കണ്ടാലും സംസാരിക്കുമെന്നും കല മാസ്റ്റർ വ്യക്തമാക്കി. സൂര്യയും ജ്യോതികയും തമ്മിൽ വലിയ സ്നേഹമുണ്ടെന്നും അവരെന്നും സന്തോഷത്തോടെ കഴിയട്ടെയെന്നും കല മാസ്റ്റർ കൂട്ടിച്ചേർത്തു. സിനിമാ താരങ്ങൾ തമ്മിൽ അക്കാലത്തുണ്ടായിരുന്ന സൗഹൃദം ഇപ്പോൾ ഇല്ലെന്ന് കലാ മാസ്റ്റർ പറയുന്നു. അന്നത്തെ പോലെ ഒരു ഷോ ഇനിയുണ്ടാവില്ലെന്ന് മാധവൻ എന്നോട് അടുത്തിടെ പറഞ്ഞു. കാരണം ഞാനും ഖുശ്ബുവും രംഭയും മീനയും മുംതാസുമെല്ലാം ഒരുമിച്ചിരിക്കുമെന്നും സമയം ചെലവഴിക്കുമെന്നും ഒരേ ഹാളിൽ നിരവധി സൂപ്പർ താരങ്ങൾ ഒരുമിച്ചിരിക്കും. എന്നാൽ ഇന്ന് അങ്ങനെയല്ല.

കുടുംബത്തെ പോലെയുള്ള ബന്ധം ഇന്നില്ലയെന്നും കലാ മാസ്റ്റർ പറയുന്നു. മീനയോടും രംഭയോടും നയൻതാരയോടുമെല്ലാം ഇപ്പോഴും സൗഹൃദമുണ്ട്. എന്നാൽ ഇന്ന് സ്റ്റാർ നൈറ്റ് ഉണ്ടെങ്കിൽ താരങ്ങൾ അവരുടെ ഭാഗം റിഹേഴ്സൽ ചെയ്ത് പോകും. എന്നാൽ അന്നൊന്നും അങ്ങനെയൊരു സാഹചര്യമല്ലായിരുന്നുവെന്നും കലാ മാസ്റ്റർ ചൂണ്ടിക്കാട്ടി. ജ്യോതിക-സൂര്യ താര ദമ്പതികളെക്കുറിച്ചും കാലാംസാറ്റർ സംസാരിക്കുന്നുണ്ട്. പരസ്പരം വളരെയധികം സ്നേഹിക്കുന്നവരാണ് സൂര്യയും ജ്യോതികയെന്നും കല മാസ്റ്റർ പറയുന്നുണ്ട്. ആ കുടുംബത്തിൽ എനിക്ക് ഇഷ്ടപ്പെട്ട കാര്യം ശിവകുമാർ സർ മക്കളെ വളർത്തിയ രീതിയാണ് എന്നും എല്ലാവർക്കും ബഹുമാനം കൊടുക്കും. എപ്പോൾ മെസേജ് അയച്ചാലും രണ്ട് ദിവസം കണ്ടില്ലെങ്കിലും മൂന്നാമത്തെ നാൾ പെട്ടെന്ന് മറുപടി തരും. അത്രയും നല്ല പെരുമാറ്റമുള്ളവരാണ് സൂര്യയും കുടുംബവുമെന്ന് കല മാസ്റ്റർ വ്യക്തമാക്കിയത്. അതേസമയുവും സിനിമാ രംഗത്ത് കലാ മാസ്റ്റർ ഇപ്പോഴും സജീവമാണ്. ഡാൻസ് കൊറിയോഗ്രാഫ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റർ. നിരവധി ശ്രദ്ധേയ സിനിമകളിൽ ഡാൻസ് ഒരുക്കിയ കലാ മാസ്റ്റർക്ക് സിനിമാ താരങ്ങളുമായി അടുത്ത സൗഹൃദമുണ്ട്. മീന, ഖുശ്ബു തുടങ്ങിയവരെല്ലാം കലയുടെ അടുത്ത സുഹൃത്തുക്കളാണ്.











