
അനശ്വര നടൻ കൊച്ചിൻ ഹനീഫയുടെ ഇരട്ട പെൺകുട്ടികൾ ചാർട്ടേർഡ് അകൗണ്ടന്റെ ജോലിയിൽ തിളങ്ങാൻ പോകുന്നു, കൊച്ചിൻ ഹനീഫയുടെ മരണത്തിനു ശേഷം ഈ കുടുമ്ബത്തെ ആരും ഒന്നുതിരിഞ്ഞുനോക്കിയിരുന്നില്ല, എന്നാൽ നടൻ ദിലീപും സംഘവും സർവ്വ സഹായങ്ങളുമായി നടന്റെ കുടുംബത്തെ സഹായമായി നിന്നിരുന്നു, നടൻ മരിക്കുമ്പോൾ കൈകുഞങ്ങൾ ആയിരുന്നു സഫയും , മർവയും ഇന്ന് വലിയ കുട്ടികളായി മാറിയിരിക്കുന്നു. ഇപ്പോൾ ഇരുവരും തങ്ങളുടെ കരിയർ സ്വന്തമാക്കുന്നതിനായി ഉന്നതപഠനത്തിന് ചേർന്നിരിക്കുകയാണ്

നടൻ കൊച്ചിൻ ഹനീഫയുടെ സ്വപ്നമാണ് ഈ പെൺകുട്ടികൾ നടത്തിയിരിക്കുന്നത്. സാധാരണ മുസ്ലീം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അധികം പ്രായമാകും മുന്നേ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് പതിവാണ്. പഠിച്ച് നേട്ടങ്ങള്‍ കൊയ്യുന്ന പെണ്‍കുട്ടികളും ഉണ്ട്. അതുപോലെ തന്നെ നടന്‍ ആഗ്രഹിച്ചിരുന്നതും ഇരട്ട പെണ്‍കുട്ടികളായ മക്കളെ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്നു മാത്രമായിരുന്നു കൊച്ചിൻ ഹനീഫയുടെ സ്വപ്നം.

അദേഹത്തിന്റെ ആ സ്വപ്നം ഭാര്യ ഫസീലയോട് അദ്ദേഹം പങ്കുവെക്കുമായിരുന്നു എന്നും ഭാര്യ പറയുന്നുണ്ട്, ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നു പോയ ഫാസില ഇപ്പോള്‍ രണ്ടു മക്കളേയും മിടുമിടുക്കികളായിട്ടാണ് പഠിപ്പിച്ചത്. പ്ലസ്ടുവിന് ഉന്നത മാര്‍ക്ക് നേടിയ ഇരുവരും പഠിച്ചു നേടാന്‍ വളരെ ബുദ്ധിമുട്ടേറിയ കോഴ്‌സിനാണ്ഇപ്പോൾ ചേര്‍ന്നത്, ഒരാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും മറ്റൊരാൾ കോര്‍പ്പറേറ്റ് സെക്രട്ടറി കോഴ്‌സിനുമാണ് ചേര്‍ന്നത്. ഇപ്പോഴിതാ, ഇരുവരും പഠനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒപ്പം ഇരുവരും ധൈര്യവും തണലുമായി ഉമ്മ ഫാസിലയും ഒപ്പമുണ്ട്. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലാണ് ഇരുവരും പഠിക്കുന്നത്.കഴിഞ്ഞ ദിവസം ഫാസിലയുടെ പഠന സന്ദർശനത്തിൽ അധ്യാപകൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്












