സിനിമാ ലോകം ഞെട്ടലില്‍; ഹാസ്യ നടന്‍ ലിറ്റില്‍ ജോണ്‍ അന്തരിച്ചു

little-john-passed-away
little-john-passed-away

തമിഴ് ഹാസ്യ നടന്‍ ധനശേഖരനെന്ന ലിറ്റില്‍ ജോണ്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. നാമക്കലെ വീട്ടില്‍ ജോണിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തിനടുത്തുള്ള അല്ലി നായ്ക്കന്‍പാളയം സ്വദേശിയാണ് ധനശേഖരന്‍. മൂന്നടി ഉയരമുള്ളതിനാല്‍ ലിറ്റില്‍ ജോണ്‍ എന്നാണ് അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ആരാധകര്‍ വിളിക്കുന്നത്.

അബോധാവസ്ഥയില്‍ കണ്ടെത്തിയ നടനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പള്ളിപ്പാളയത്തിനടുത്ത് മോദമംഗലം ഗ്രാമത്തിലെ മാരിയമ്മന്‍ ക്ഷേത്രോത്സവത്തിന്റെ ഗ്രാമ കാര്‍ണിവലില്‍ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലേക്ക് പോയ ധനശേഖരന്‍ മരിച്ചെന്ന വാര്‍ത്തയായിരുന്നു സുഹൃത്തുക്കളെ തേടിയെത്തിയത്. വെങ്കയം, ഐമ്പുലന്‍ തുടങ്ങി നിരവധി സിനിമകളില്‍ ലിറ്റില്‍ ജോണ്‍ അഭിനയിച്ചിട്ടുണ്ട്.