ഒരു മില്ലിമീറ്റർ നിന്നും  രക്ഷപെടുത്തി ഈശ്വരൻ തിരികെ സമ്മാനിച്ചതാണ് തന്റെ ജീവിതം, തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് എം ജയചന്ദ്രൻ 

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട സംഗീത സംവിധായകനും, പാട്ടുകാരനുമാണ് എം ജയചന്ദ്രൻ, ഇപ്പോൾ തനിക്ക് കുട്ടിക്കാലത്തു സംഭവിച്ച ഒരു അപകടത്തെ കുറിച്ച് തുറന്നു പറയുകയാണ് ജയചന്ദ്രൻ, ഒരു മില്ലിമീറ്റർ നിന്നും രക്ഷപെടുത്തി ഈശ്വരൻ തിരികെ സമ്മാനിച്ച ജീവിതമാണ് തന്റേതെന്ന് പറയുകയാണ് അദ്ദേഹം. ഓർമ്മ വെച്ച നാൾ മുതൽ തനിക്ക് വലിയ ഒരു ഗായകൻ ആകാൻ ആയിരുന്നു ആഗ്രഹം. തന്റെ ആ ആഗ്രഹം മനസിലാക്കി അച്ഛൻ ആയിരുന്നു തന്നെ സംഗീതം അഭ്യസിക്കാൻ വിട്ടത്.

അന്ന് തന്റെ കഴുത്തിൽ ഒരു മുറിവിന്റെ പാടുണ്ട്, അത് താൻ മറിഞ്ഞുവീണപ്പോൾ മുള്ളുവേലി കൊണ്ടാണ് അങ്ങനൊരു മുറിവ് ഉണ്ടായത്, അതിന്റെ പാട് ഇപ്പോളും ഉണ്ട്. അന്ന് കണ്ണാടിയിൽ നോക്കുമ്പോൾ ആ മുറിവ് കഴുത്തിൽ ഒരു ദ്വാരം പോലെ ആയിരുന്നു തോന്നിച്ചത്. അതെനിക് നല്ല ഭയം ആയിരുന്നു നൽകിയത്, അത് മാനസികമായി എന്നെ തളർത്തിയിരുന്നു. അന്ന് ആശുപത്രിയിൽ കൊണ്ടുപോയ്പോൾ ഞാൻ ഡോക്ടറോട് ആദ്യം ചോദിച്ചത് എനിക്ക് പാടാൻ കഴിയുമോ എന്നായിരുന്നു

വോക്കൽ കോഡിന്റെ ഒരു മില്ലിമീറ്റർ അരികെ വരെ മുറിവിന്റെ ആഴം ഉണ്ടായിരുന്നു.കുറച്ച് കൂടി പ്രഷറിലാണ് മുള്ളുകമ്പി ഞാൻ വലിച്ചെടുത്തിരുന്നതെങ്കിൽ അപ്പോൾ തന്നെ വോക്കൽ കോഡ് അറ്റ് പോയേനെ. അത്രയ്ക്കും ഡെയ്ഞ്ചറസ് സിറ്റുവേഷനായിരുന്നു. മാത്രമല്ല ജീവന് ഭീഷണിയാകുന്ന തരത്തിൽ രക്തവും പോകുന്നുണ്ടായിരുന്നു, അന്ന് ജീവനോട് തിരിച്ചുവന്നത് ഈശ്വരക്ടാഷം.എനിക്ക് പുരസ്കാരങ്ങൾ കിട്ടാതെയാകുമ്പോഴും, ഫ്രസ്ട്രേഷൻ വരുമ്പോഴും ,സന്തോഷം വരുമ്പോഴുമെല്ലാം ഈ സംഭവം ഞാൻ ഓർക്കും. ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ നിന്നും രക്ഷപ്പെടുത്തി ഈശ്വരൻ എനിക്ക് സമ്മാനിച്ച ജീവിതമാണല്ലോ ഇന്നത്തേത് എന്ന്. അത് ഞാൻ കൊണ്ടാടണം. ഗായകൻ പറയുന്നു