മഞ്ജു വാര്യർ ബോൺ ആർട്ടിസ്റ്റാണ് എന്നാൽ കാവ്യ അങ്ങനെയല്ല! ഇന്നത്തെ നടിമാർക്ക് വേണ്ടിയാണ് താൻ ഇതൊക്ക്  പറയുന്നത്; മല്ലിക സുകുമാരൻ  

മലയാള സിനിമയിൽ ഒരുപാട് അനുഭവ സമ്പത്തുള്ള നടിയാണ് മല്ലിക സുകുമാരൻ, ഇപ്പോൾ സിനിമ മേഖലയിലെ നടികളുടെ അച്ചടക്കത്തെ കുറിച്ച്  തുറന്നു പറയുകയാണ് മല്ലിക, ഇപ്പോൾ ഉള്ള നടിമാർ രാവിലെ വന്നു ടിക് ടോക്കും മറ്റും ചെയ്യ്തു ക്യാമറക്ക് മുന്നിൽ വന്നു നില്കും, എന്നിട്ട് ചോദിക്കും ചേട്ടാ ഞാൻ എന്താണ് ചെയ്‌യേണ്ടത് എന്ന്, അത് തന്നെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്, സിനിമ ഫീൽഡിൽ ഏറ്റവും ആത്മാർത്ഥ കാണിക്കാത്തത് പെൺകുട്ടികൾ ആണ്, ഞാൻ ഈ പറയുന്ന കാര്യങ്ങൾ അവരുടെ നന്മക്ക് വേണ്ടിയാണ് മല്ലിക സുകുമാരൻ പറയുന്നു

അവർക്കിതൊരു ഗ്ലാമർ ഫീൽഡാണ്, ഈ ഫീൽഡിൽ നിൽക്കണമെങ്കിൽ അതിന് ഈശ്വരാനുഗ്രഹം തന്നെ വേണം, ഇപ്പോഴത്തെ നടിമാരിൽ ജോലിയോട് ആത്മാർത്ഥത കാണിക്കുന്ന ന‌ടിമാരെക്കുറിച്ചു മല്ലിക പറയുന്നു, മഞ്ജു വാര്യർ, കാവ്യ മാധവൻ, മംമ്ത മോഹൻദാസ് എന്നിവർ വളരെ ഡെഡിക്കേറ്റഡാണെന്ന് താരം പറയുന്നു, മഞ്ജു ഒരു ബോൺ ആർട്ടിസ്റ്റാണ്, അവർ പെട്ടന്ന് കാര്യങ്ങൾ മനസിലാക്കും

അനന്തഭദ്രം ഷൂട്ട് ചെയ്യുന്ന സമയത്ത് കണ്ടിട്ടുണ്ട്. കാവ്യ ചോദിച്ച് മനസിലാക്കും. അന്നൊക്കെ കാവ്യയുടെ ചോദ്യങ്ങൾ ഞങ്ങൾ കൗതുകത്തോടെ നോക്കും. കൊച്ച് കുട്ടികൾ ചോദിക്കുന്നത് പോലെ ചോദിച്ച് മനസിലാക്കും. പിന്നെ മംമ്തയും. അങ്ങനെ കുറേ പേരുണ്ട്.സെറ്റിൽ വരുന്നതിന് മുമ്പ് സീൻ രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചിട്ട് എന്താണ് കണ്ടന്റെന്നും സാഹചര്യമെന്നും മനസിലാക്കിയാൽ ചില കാര്യങ്ങൾ ഇംപ്രവൈസ് ചെയ്യാൻ പറ്റും എന്നാണ് ഇപ്പോളത്തെ നടികളോട് തനിക്ക് പറയാനുള്ളത് മല്ലിക സുകുമാരൻ പറയുന്നു