ആ വാക്ക് പലരും ഓവർ യൂസ് ചെയ്തു അവരുടേതായ ഡെഫനിഷന്‍സ് കൊടുക്കുകയാണ്, മഞ്ജു വാര്യർ

ആരാധകർ ലേഡി സൂപ്പർ സ്റ്റാർ ഏന് വിളിക്കുന്ന താരമാണ് മഞ്ജു വാര്യർ . ഇപ്പോഴിതാ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർസ്റ്റാർ എന്ന വാക്ക് തന്നെ ഇപ്പോൾ ഇൻസൾട്ടായാണ് തനിക്ക് തോന്നുന്നതെന്നും, അതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നതെന്നും മഞ്ജു വാര്യർ പറയുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വാക്ക് തന്നെ തനിക്ക് ഇപ്പോള്‍ ഇന്‍സള്‍ട്ട് ആയിട്ടാണ് തോന്നുന്നത്. കാരണം പലരും ആ വാക്ക് ഓവര്‍ യൂസ് ചെയ്ത് അവരവരുടെ ഡെഫനിഷന്‍സ് കൊടുക്കുകയാണ്. അതിനെ സംബന്ധിച്ച് ആവശ്യം ഇല്ലാത്ത ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളില്‍ ഒക്കെ നടക്കുന്നത്. അതുകൊണ്ട് തനിക്ക് അതിലേക്കേ കടക്കണ്ട. തനിക്ക് ആളുകളുടെ സ്‌നേഹം മതി. അല്ലാതെ ഈ ടൈറ്റിലുകള്‍ വേണ്ട എന്നാണ് മഞ്ജു വാര്യർ പറയുന്നത് ,. ഒരു സിനിമക്ക് ആവശ്യമായ കഥാപാത്രങ്ങള്‍ മതിയാകും. തന്നെ സംബന്ധിച്ച് ഈ നായിക – നായകന്‍ എന്ന് ജെന്‍ഡറിനെ ബേസ് ചെയ്ത് പറയുന്നത് തന്നെ ഔട്ട് ഡേറ്റഡാണ് എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും മഞ്ജു വാര്യർ വ്യക്തമാക്കി.സിനിമയിൽ കഥാപാത്രത്തിനും കോണ്ടന്റിനുമാണ് പ്രാധാന്യം. അവിടെ ആണാണോ പെണ്ണാണോ തേര്‍ഡ് ജെന്ററാണോ എന്നതിനല്ല. ആ ലെവലിലേക്ക് സിനിമയും പ്രേക്ഷകരുടെയും അഭിരുചികളും ചിന്തയുമൊക്കെ വളരുകയാണ് എന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു.

പണ്ടേ ഇതൊക്കെ സംസാരിച്ചു തീരേണ്ട വിഷയങ്ങളാണെന്നാണ് താൻ വിശ്വസിക്കുന്നത്. സിനിമ എന്‍ഗേജിങ്ങാണെങ്കില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കും. ആരെ കേന്ദ്രീകരിച്ചാണ് സിനിമയെന്നതില്‍ പ്രാധാന്യമുണ്ടാകില്ല എന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞത്. നേരത്തെ നയൻതാരയും തന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കരുതെന്ന് പറഞ്ഞിരുന്നു . തന്റെ കരിയറിൽ അത്തരത്തിൽ ഒരു വിളിക്ക് വേണ്ടിയുള്ള വലിയ കഥാപാത്ര തെരഞ്ഞടുപ്പുകൾ ഞാൻ നടത്തിയിട്ടില്ല. പക്ഷെ ചിലർ അത് വിളിക്കുന്നത് സന്തോഷത്തോടെയാണ്. എന്നാൽ പത്തുപേർ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുമ്പോൾ 40 പേർ അത് ഇഷ്ടപ്പെടാത്തവരുണ്ടാകും. അവർ അത് കളിയാക്കാനുള്ള കാര്യമായി എടുക്കും’ നയൻതാര പറഞ്ഞു. അതേസമയം മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാര്യർ. 1995-ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്നാണ് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് സല്ലാപം, തൂവൽകൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, കളിയാട്ടം, കന്മദം, ദയ, സമ്മർ ഇൻ ബത്ലഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മഞ്ജു വാര്യർ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കി. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് മഞ്ജു വാര്യർ നടത്തിയത്. ഇന്ന് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാണ് മഞ്ജു വാര്യർ. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. അതേസമയം മലയാളത്തിന് പുറമെ തമിഴിൽ മികച്ച സിനിമകളുടെ ഭാഗം കൂടിയാണ് മഞ്ജു വാര്യർ. ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ ഒരുങ്ങുകയാണ്. പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ‘എമ്പുരാൻ’, വെട്രിമാരൻ ചിത്രം ‘വിടുതലൈ പാർട്ട് 2’ എന്നീ വമ്പൻ ചിത്രങ്ങളും മഞ്ജുവിന്റേതായി പുറത്തിറങ്ങാനുണ്ട്.