ദിലീപേട്ടൻ എന്റെ നല്ലൊരു സുഹൃത്തായിരുന്നു, പക്ഷെ…..

Meera Jasmine about Dileep
Meera Jasmine about Dileep

മലയാള സിനിമയില്‍ ഒരുപാട് നല്ല നടിമാര്‍ വന്നുപോയിട്ടുണ്ടങ്കിലും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയവര്‍ ചുരുക്കമാണ്.അങ്ങനെ മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍.ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര. അതിനു ശേഷം ഒരുപിടി നല്ല ചിത്രങ്ങൾ ആണ് താരം മലയാള സിനിമയിൽ സംഭാവന ചെയ്തത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം മീര തകർത്താടിയിരുന്നു. അന്യ ഭാഷ ചിത്രങ്ങളും മീരയുടെ അഭിനയ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ പെട്ടന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷയായ മീര അങ്ങനെ സോഷ്യൽ മീഡിയയിലും സജീവമല്ല.

Meera Jasmine Images
Meera Jasmine Images

മലയാള സിനിമയിലെ ‘അമ്മ സംഘടനയിൽ ഉൾപ്പെട്ട എല്ലാ നടി-നടന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് ദിലീപ് ഒരുക്കിയ ചിത്രമായിരുന്നു 2020. മികച്ച വിജയം ആയിരുന്നു ചിത്രം നേടിയത്. എന്നാൽ മലയാള സിനിമയിൽ ആ സമയത്ത് തിളങ്ങി നിന്ന മീര ജാസ്മിൻ ആ ചിത്രത്തിൽ ഉണ്ടായിരുന്നില്ല.ഇത് വലിയ ചർച്ചകൾക്കാണ് വഴി തെളിയിച്ചത്. മീര അമ്മയിൽ നിന്ന് വിട്ട് നിൽക്കുകയാണെന്നും, ‘അമ്മ മീരയെ മനഃപൂർവം ഒഴുവാക്കിയതാണെന്നും നിർമ്മാതാവായ ദിലീപുമായി മീര സ്വര ചേർച്ചയിൽ അല്ലാത്തത് കൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും തുടങ്ങിയ നിരവധി അഭ്യൂഹങ്ങൾ ആണ് സിനിമ പുറത്തിറങ്ങിയതിന് ശേഷം പരന്നത്. എന്നാൽ എന്ത് കൊണ്ടാണ് താൻ ആ ചിത്രത്തിൽ അഭിനയിക്കാതിരുന്നതെന്നു വ്യക്തമാക്കിയിരിക്കുകയാണ് മീര. മീരയുടെ വാക്കുകൾ ഇങ്ങനെ,

Meera Jasmine
Meera Jasmine

എനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിയാഞ്ഞതിൽ വലിയ സങ്കടമുണ്ട്.ദിലീപ് ചേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്.എന്നിട്ട് കൂടിയും അദ്ദേഹം നിർമ്മിച്ച സിനിമയിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല. ഞാൻ മനഃപൂർവ്വം അല്ല ചിത്രത്തിൽ അഭിനയിക്കാഞ്ഞത്. എന്നാൽ അതിന്റെ പേരിൽ ഉണ്ടായ വിമർശങ്ങൾ വളരെ വലുതായിരുന്നു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് പലരും പറഞ്ഞുണ്ടാക്കിയത്.  ചിത്രത്തിൽ അഭിനയിക്കുന്നതിനായി ആദ്യം ദിലീപ് ചേട്ടൻ വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു.എന്നാൽ അന്ന് പറഞ്ഞ ഡേറ്റിൽ നിന്നും ഷൂട്ടിങ് നീണ്ടുപോയി. മറ്റ് താരങ്ങളുടെ ഡേറ്റ് കൂടി ക്രമീകരിക്കുന്നതായിരുന്നു കാരണം. പിന്നീട ഒന്നുരണ്ട് തവണ അതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു എന്നാൽ അപ്പോഴൊന്നും തീയതി ഫിക്സ് ആയില്ല . ചിത്രം പൂർത്തിയാക്കുന്നതിനു എല്ലാവരുടെയും ഡേറ്റ് ഉറപ്പാക്കണം ആയിരുന്നു. അത് ദിലീപേട്ടന്റെയും തെറ്റല്ല. കാരണം ഒരുപാട് തിരക്കുള്ള പല താരങ്ങളെയും ചിത്രത്തിൽ ഉൾപ്പെടുത്തണമായിരുന്നു.

ആ സമയത്ത് ആയിരുന്നു എനിക്ക് ഒരു തെലുങ് പ്രൊജക്റ്റ് വന്നത്. അവർക്ക് വളരെ പെട്ടന്ന് തന്നെ ചിത്രം റിലീസ് ചെയ്യണമായിരുന്നു. അത് കൊണ്ട് തന്നെ ആ സിനിമ ചെയ്തു കൊണ്ടുക്കേണ്ടത് അത്യാവിശ്യമായിരുന്നു. അങ്ങനെ ആ ഒരു പ്രെഷറുണ്ടായിരുന്നു.അപ്പോഴാണ് 2020 സിനിമയുടെ തീയതി ഫിക്സ് ചെയ്ത് എന്നെ വിളിച്ചത്. എന്നാൽ ആ സമയത്ത് എനിക്ക് ആ തെലുങ് ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. അതോടെ ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയി ഞാനും. എന്നാൽ ചിത്രത്തിൽ ഞാൻ ഇല്ല എന്ന കാരണത്താൽ പുറത്ത് വരുന്ന വാർത്തകൾ എല്ലാം തീർത്തും തെറ്റാണെന്നും താരം പറഞ്ഞു.