ഭർത്താവിനെ കെട്ടിപ്പിടിച്ച് മീര വസുദേവ്; സംശയങ്ങൾക്ക് വിപിന്റെ മറുപടി 

കുടുംബവിളക്ക് സീരിയലിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മീര വസുദേവ്. ഈ അടുത്താണ് നടി മൂന്നാമത് വിവാഹിതയായത് .

ഒരുമിച്ചുള്ള കപ്പിൾ‌ ഫോട്ടോയും വീഡിയോയുമൊന്നും നടിയുടെയോ ഭർത്താവ് വിപിന്റെയോ സോഷ്യൽ മീഡിയ പേജിലൊന്നും ആകാത്തതിനാൽ ഇരുവരും പിരിഞ്ഞോ എന്നുള്ള സംശയങ്ങളും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു . കൂടാതെ ഇരുവരും പിരിയുണ്ട് എന്ന തരത്തിൽ ഗോസിപ്പുകളും പ്രചരിച്ചിരുന്നു .

ഇപ്പോഴിതാ അത്തരത്തിൽ ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിപ്പിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വിപിൻ പുതിയങ്കം. ഭാര്യ മീരയ്ക്കൊപ്പമുള്ള ഒരു റൊമാന്റിക്ക് ചിത്രം വിപിൻ പങ്കിട്ടിരിക്കുന്നു. മലയാള ടെലിവിഷൻ രംഗത്ത് ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹ​ങ്ങളിൽ‌ ഒന്നായിരുന്നു നടി മീര വസുദേവനും കാമറാമാൻ വിപിൻ പുതിയങ്കവും തമ്മിൽ നടന്നത്.

രണ്ട് വിവാഹ ജീവിതം പരാജയപ്പെട്ടതിന് ശേഷം ഏറെക്കാലം മീര വസുദേവൻ മകനൊപ്പം സിം​ഗിൾ ലൈഫ് നയിക്കുന്നതിനിടെയാണ് വിപിൻ നടിയുടെ ജീവിതത്തിലേക്ക് എത്തുന്നത്. സിനിമാ-ടെലിവിഷൻ ക്യാമറാമാനാണ് വിപിൻ പുതിയങ്കം. വലിയ ആർഭാ​ടമൊന്നുമില്ലാതെ കോയമ്പത്തൂരിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.

മോഹൻലാലിൻറെ നായികയായി തന്മാത്ര’ അടക്കമുള്ള സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടം നേടിയ മീര വസുദേവിന് കുടുംബപ്രേക്ഷകരെ ലഭിച്ച് തുടങ്ങിയത് ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം അവസാനിച്ച കുടുംബവിളക്ക്’ പരമ്പരയിൽ സുമിത്രയായി അഭിനയിക്കാൻ തുടങ്ങിയതിന് ശേഷമാണ്. കുടുംബവിളക്കിന്റെ ക്യാമറാമാനായിരുന്നു വിപിൻ പുതിയങ്കം.

ലൊക്കേഷനിൽ വെച്ചുള്ള പരിചയമാണ് ഇരുവരുടെയും പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. 2019 മുതല്‍ മീരയും വിപിനും കുടുംബവിളക്കില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നെങ്കിലും അടുപ്പത്തിലായത് ഒരു വര്‍ഷം മുന്‍പാണ്.

പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ പുതിയങ്കം സിനിമ, ടെലിവിഷന്‍ രംഗത്ത് ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ആളാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീരയും വിപിനും. പക്ഷെ വിവാ​ഹം കഴിഞ്ഞ് അ‍ഞ്ച് മാസം പിന്നിട്ടെങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും രണ്ടുപേരും പങ്കുവെക്കാറുണ്ടായിരുന്നില്ല. രണ്ടുപേരും ഇരുവരുടെയും പ്രൊഫഷണൽ ലൈഫുമായി ബന്ധപ്പെട്ട വിശേഷങ്ങൾ മാത്രമാണ് മീഡിയ പ്ലേറ്റ് ഫോമുകളിൽ പങ്കിട്ടിരുന്നത്.

അതുകൊണ്ട് തന്നെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള പല  ചർച്ചകളും ആരംഭിച്ചിരുന്നു. തന്മാത്ര പോലെ ഹിറ്റ് സിനിമയില്‍ മോഹൻലാലിൻറെ നായികയായി അഭിനയിച്ചതിന് ശേഷം മലയാളം വിട്ട് പോയ നടി വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയത് ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു. കുടുംബവിളക്കിലെ നായിക വേഷം നടിയ്ക്ക് വലിയ ജനപ്രീതി നേടി കൊടുക്കുകയും ചെയ്തു. കുടുംബവിളക്കിനു ശേഷം മീര വസുദേവ് ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മധുര നൊമ്പര കാറ്റ്’ എന്ന സീരിയലിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സുജാത എന്ന കഥപാത്രത്തെയാണ് ഈ സീരിയലിൽ മീര അവതരിപ്പിക്കുന്നത്. കുടുംബവിളക്കിലേതു പോലെ പ്രായത്തേക്കാൾ മുതിർന്ന ഒരു കഥാപാത്രത്തെയാണ് മീര മധുര നൊമ്പര കാറ്റിലും അവതരിപ്പിക്കുന്നത്.