മെലോഡിയ കോറൽ ഫ്രട്ടേണിറ്റിയുടെ ക്രിസ്മസ് ആഘോഷ പരിപാടി ഇന്ന് നടക്കും!

Melodia christmas celebration
Melodia christmas celebration

തലസ്ഥാനത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ മെലോഡിയ കോറൽ ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 9-മത് ക്രിസ്മസ് സായാഹ്ന ആഘോഷ പരിപാടി ഇന്ന് നടക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. 4 മണിക്ക് ഉൽഘാടന പരിപാടികൾ കഴിഞ്ഞു വൈകിട്ട് 6.30 നു കരോളും നടത്തുന്നതാണ്.

കോവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ട് വെർച്ച്വൽ രീതിയിൽ നടത്തുന്ന പരിപാടി പ്രൊഫ. അലക്സ് വർഗീസ് അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരൻ പോൾ സക്കറിയ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ സംവിധായകൻ ബ്ലെസ്സി ക്രിസ്മസ് സന്ദേശം നൽകും. സിജോ ജോർജ്ജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഇഷാൻ, അഖില ആനന്ദ്, രക്ഷാധികാരി എസ് പി സുബ്രമണ്യൻ എന്നിവർ ആശംസകൾ അറിയിക്കും. പ്രസിഡന്റ് മറിയ ഉമ്മൻ സ്വാഗതവും ജോ. സെക്രട്ടറി സ്മിത ജോർജ് നന്ദിയും അറിയിക്കും.

അശരണർക്കും ആലംബഹീനർക്കും ആശ്വാസമായി 2011 മുതൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.